ADVERTISEMENT

കുട്ടനാട് ∙ ജലസംഭരണി ശുചീകരിക്കാൻ വഴിയില്ല; മലിനജലം കുടിക്കേണ്ട ഗതികേടിൽ നെടുമുടി നിവാസികൾ.    നെടുമുടി പഞ്ചായത്ത് 5–ാം വാർഡിൽ സ്ഥിതി ചെയ്യുന്ന നെൽപ്പുരമഠം പമ്പ് ഹൗസിലെ ഓവർ ഹെഡ് ടാങ്കാണ്  ശുചിയാക്കാൻ സാധിക്കാത്ത അവസ്ഥയിലുള്ളത്.  ടാങ്ക് ശുചിയാക്കുന്ന മോട്ടർ തകരാറിലായതാണു പ്രതിസന്ധി സൃഷ്ടിച്ചത്. വർഷങ്ങളായി ശുചിയാക്കാത്ത ടാങ്കിലേക്കു വെള്ളം നിറച്ചാണു വിതരണം ചെയ്യുന്നത്.ടാങ്കിൽ പകുതിയിലധികം ഭാഗം ചെളി നിറഞ്ഞു കിടക്കുകയാണെന്നു നാട്ടുകാർ ആരോപിച്ചു. ഈ ടാങ്കിലേക്കാണു കുഴൽക്കിണറിലെ വെള്ളം നിറയ്ക്കുന്നത്. പമ്പു ചെയ്യുന്ന വെള്ളം ടാങ്കിലെ ചെളിയുമായി കലർന്നു കലങ്ങി മറിഞ്ഞാണു പ്രദേശവാസികൾക്കു ലഭിക്കുന്നത്.

മറ്റു മാർഗമില്ലാത്തതിനാൽ, ലഭ്യമായ വെള്ളം പാത്രങ്ങളിൽ ശേഖരിച്ചു തെളി വെള്ളം ഊറ്റിയെടുത്താണ് ഉപയോഗിക്കുന്നത്. നെടുമുടി പഞ്ചായത്തിന്റെ 1, 5, 6 വാർഡുകളിലും 4, 7 വാർഡുകളുടെ കുറച്ചു ഭാഗങ്ങളിലും ഇവിടെ നിന്നുള്ള വെള്ളമാണു വിതരണം ചെയ്യുന്നത്.ടാങ്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  എംഎൽഎ അടക്കമുള്ളവർക്കു നാട്ടുകാർ പല തവണ പരാതി നൽകിയെങ്കിലും   നടപടിയില്ല. അടിയന്തരമായി ടാങ്ക് ശുചിയാക്കണമെന്നും തകരാറിലായ മോട്ടറുകൾ മാറ്റി വച്ച് ടാങ്ക് നിശ്ചിത സമയങ്ങളിൽ ശുചിയാക്കണമെന്നുമാണ്  നാട്ടുകാർ ആവശ്യപ്പെടുന്നത്. 

6 വർഷം മുൻപ് ആളുകളെ നിർത്തി ടാങ്കിലെ ചെളിയും പൊട്ടിക്കിടന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളും വൃത്തിയാക്കിയിരുന്നു. തുടർന്നു നാളിതുവരെയായിട്ടും ടാങ്ക് ശുചിയാക്കാൻ നടപടിയില്ല. 

English Summary:

The residents of Nedumudi are facing a severe health risk due to the deplorable condition of their water supply. The local water tank, which remains uncleaned, is the source of contaminated water being delivered to households. This situation highlights the urgent need for immediate action to address the water crisis and ensure the well-being of the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com