ADVERTISEMENT

ആലപ്പുഴ ∙ വാടയ്ക്കൽ മത്സ്യഗന്ധി കടപ്പുറത്ത് നഗരസഭ സ്ഥാപിച്ചിരുന്ന ലേല ഹാളിന്റെ മേൽക്കൂര സാമൂഹികവിരുദ്ധർ പൊളിച്ചു വിറ്റു. വാടയ്ക്കൽ സ്വദേശികളായ 2 പേരെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പേരെ കിട്ടാനുണ്ടെന്നും പൊലീസ് പറഞ്ഞു.  ഏഴ് വർഷം മു‍ൻപ് നഗരസഭ 5 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ചതായിരുന്നു ലേല ഹാൾ. മത്സ്യത്തൊഴിലാളികൾ പിടിച്ചു കൊണ്ടുവരുന്ന മത്സ്യം ലേലം ചെയ്യാനും, ഇവിടെയിരുന്നു വലയുടെ കേടുപാട് പരിഹരിക്കാനും വേണ്ടിയാണ് ഹാൾ നിർമിച്ചത്. എന്നാൽ കാലാകാലങ്ങളിൽ കേടുപാടുകൾ പരിഹരിക്കാതെ വന്നതോടെ മേൽക്കൂര ഭാഗികമായി അടർന്നു താഴെ വീണു.

പലപ്പോഴായി ഇങ്ങനെ വീണത് അവിടെ കിടന്നു നശിച്ചതായി നാട്ടുകാർ പറഞ്ഞു.  താഴെ വീഴാതെ നിന്ന ബാക്കി മേൽക്കൂരയാണ് കഴിഞ്ഞ ദിവസം പട്ടാപ്പകൽ ആറേഴ് പേർ‌ ചേർന്നു ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയത്. നഗരസഭാ സെക്രട്ടറി പൊലീസിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ 2 പേരെ കസ്റ്റഡിയിൽ എടുത്തത്.

English Summary:

In a shocking incident, the roof of a municipality-built fish auction hall on Vadakkal Beach was dismantled and sold, leading to the arrest of two locals. The dilapidated state of the hall, built to support fishermen, raises concerns about infrastructure maintenance and community impact.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com