ADVERTISEMENT

ആലപ്പുഴ∙ നഗരത്തിലെ ജ്വല്ലറിയിലെ മോഷണത്തിൽ മധ്യപ്രദേശ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി ധൻരാജിനെ (30) ആണ് നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.കൈനടി പൊലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത് . ഇയാളുടെ ബാഗിൽ നിന്നു മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണു മുല്ലയ്ക്കൽ ഗുരു ജ്വല്ലറിയിൽ നിന്നടക്കം മോഷണം നടത്തിയതായി വിവരം ലഭിച്ചത്.

മോഷണം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് പ്രതി പിടിയിലാകുന്നത്. നഗരത്തിലെ സിസിടിവി ക്യാമറകളടക്കം പരിശോധിച്ചിട്ടും കാര്യമായ വിവരം ലഭിച്ചിരുന്നില്ല. ജ്വല്ലറിയുടെ ഓട് ഇളക്കി അകത്തുകടന്ന മോഷ്ടാവ് ഏകദേശം എട്ടു കിലോഗ്രാം വെള്ളി ആഭരണങ്ങളും സ്വർണം പൊതിഞ്ഞ ആറു ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങളും ഉൾപ്പെടെ 13 ലക്ഷം രൂപയുടെ സാധനങ്ങളാണ് അപഹരിച്ചത്.

English Summary:

A 30-year-old man named Dhanraj from Madhya Pradesh was arrested by North Police for robbing a jewelery store in Alappuzha. Despite limited CCTV evidence, he was apprehended after a month and a half. The theft involved eight kilograms of silver and gold-plated jewelery worth Rs 13 lakh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com