ADVERTISEMENT

ആലപ്പുഴ ∙ അടിക്കടി ശുദ്ധജല വിതരണം തടസ്സപ്പെടുന്ന പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലർമാർ ജല അതോറിറ്റിയുടെ ഡിവിഷൻ ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെ 10 മുതൽ 12 വരെ പാലസ് വാർഡ് കൗൺസിലർ പി.എസ്.ഫൈസലും 12 മുതൽ 12.30 വരെ തിരുമല വാർഡ് കൗൺസിലർ ശ്വേത എസ്.കുമാറും ഉപരോധം സമരം നടത്തി. തകരാറായ മോട്ടർ ഇന്നലെ തന്നെ റിപ്പയർ ചെയ്യാമെന്നും അതിന് മുൻപ് കരുതി വച്ചിട്ടുള്ള മോട്ടർ സ്ഥാപിച്ച് ഉച്ചയ്ക്കു ശേഷം ജലവിതരണം പുനരാരംഭിക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് കൗൺസിലർമാർ ഉപരോധം അവസാനിപ്പിച്ചത്. 

പാലസ്, തിരുമല, മുല്ലയ്ക്കൽ, പള്ളാത്തുരുത്തി, വഴിച്ചേരി വാർഡുകളിലേക്കുള്ള കുടിവെള്ളം പഴവങ്ങാടി പമ്പ് ഹൗസിൽ നിന്നായിരുന്നു. പത്ത് ദിവസം തുടർച്ചയായി മുടങ്ങിയ ശേഷം കഴിഞ്ഞ 29 മുതൽ പുനരാരംഭിച്ചെങ്കിലും 3ന് വീണ്ടും മുടങ്ങിയതാണ് നാട്ടുകാരെ ക്ഷുഭിതരാക്കിയത്. പലപ്പോഴായി ദിവസങ്ങളോളം കുടിവെള്ളം കിട്ടാതെ പാലസ് വാർഡിലെ നിരവധി കുടുംബങ്ങൾ ദൂരെയുള്ള ബന്ധു വീടുകളിലേക്ക് പോയെന്നും ഫൈസൽ പറഞ്ഞു. നാട്ടുകാരുടെ വ്യാപകമായ പരാതിയെ തുടർന്നാണു കൗൺസിലർമാർ സമരത്തിന് എത്തിയത്.

English Summary:

Residents of Palace and Thirumala Wards experienced relief after councilors staged a protest at the Water Authority office, prompting a promise from the Executive Engineer to repair the faulty motor causing water disruptions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com