ADVERTISEMENT

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ഗുഡ്സ് ഓട്ടോ സത്യസായി സേവാ സമിതി പ്രവർത്തകരെത്തി പുറത്തെടുത്തു. ആശുപത്രി അധികൃതരെക്കൊണ്ട് 6800 രൂപ ഇൻഷുറൻസ് പ്രീമിയം അടപ്പിച്ച ശേഷം സർവീസും തുടങ്ങി. സേവ സമിതി പ്രവർത്തകർ എച്ച്. സലാം എംഎൽഎ, കലക്ടർ അലക്സ് വർഗീസ് എന്നിവരെ വിളിച്ച് പരാതിയും അറിയിച്ചു. മുൻ കലക്ടർ കൃഷ്ണ തേജ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമിതി 5 ലക്ഷം രൂപ ചെലവഴിച്ച് ഗുഡ്സ് ഓട്ടോ വാങ്ങി നൽകിയത്. കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ വണ്ടാനത്തെ സംഭരണശാലയിൽ നിന്ന് ആശുപത്രി ഫാർമസിയിലേക്ക് മരുന്നുകളും അനുബന്ധ സാമഗ്രികളും ഒരു വർഷമായി എത്തിച്ചിരുന്നത് കെഎൽ 04 എടി 4673 റജിസ്ട്രേഷൻ നമ്പറിലുള്ള ഈ  വാഹനത്തിൽ ആയിരുന്നു. 

ആശുപത്രിക്ക് കീഴിലെ വിവിധ ഹെൽത്ത് യൂണിറ്റിലേക്കു മരുന്ന് എത്തിക്കാനും വാഹനം ഉപയോഗിച്ചിരുന്നു. 2023 മാർച്ച് 3ന് സംഘടന വാഹനം ആശുപത്രിക്ക് കൈമാറി. പ്രീമിയം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ വാഹനം കാട്ടിൽ ഉപേക്ഷിച്ചു.ശ്രീ സത്യസായി പബ്ലിക്കേഷൻ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംസായി ഹരിദാസ്, കെയർ ഫോർ ആലപ്പി ഇംപ്ലിമെന്റേഷൻ ജില്ലാ കോ– ഓർഡിനേറ്റർ കേണൽ സി.വിജയകുമാർ എന്നിവർ എത്തിയാണ് ഗുഡ്സ് ഓട്ടോ പുറത്തെടുത്ത് സർവീസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തത്.

English Summary:

The Sathya Sai Seva Samithi in Ambalappuzha has restored and returned to service an abandoned goods auto that was previously used by the Medical College Hospital to transport medicines and supplies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com