ADVERTISEMENT

കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ അറക്കൽ, മണിയങ്കരി ഈസ്റ്റ്‌, എസ്എച്ച് യുപി സ്കൂൾ, ഇടയാടി, കൊച്ചാലുംമൂട് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്‌ഷനിൽ കരൺ ഉദേവ്, ഓട്ടോ കാർപെറ്റ്, കയർ സൊസൈറ്റി, എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9.00 മുതൽ 2.00 വരെയും ആറാട്ടുവഴി ചർച്ച് ട്രാൻസ്ഫോമർ പരിധിയിൽ 2.00 മുതൽ 5.30 വരെയും സെവൻ സ്റ്റാർ ട്രാൻസ്ഫോമർ പരിധിയിൽ 9.00 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ  കളത്തിൽ, അപ്സര, പൊന്നുപിള്ള, നൈറ്റ്സോൾ, സർഗ, ആരാധന, കൃഷ്ണപിള്ള, കൂത്തുവെളി, ചെമ്പൻതറ, മിയാത്ത്, അഗർ, കാമിലോട്ട്, എവർഷൈൻ, അയ്യങ്കാളി സാംസ്കാരിക നിലയം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ  9 മുതൽ 6 വരെ വൈദ്യുതി  മുടങ്ങും.
ആലപ്പുഴ∙ നോർത്ത് സെക്‌ഷനിൽ ബ്രഹ്മസമാജം, ടോംകോ, ആശ്രമം, വാടക്കുഴി, കൈചൂണ്ടി വെസ്റ്റ്, കൈചൂണ്ടി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ  ∙ പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം, മുരുക്കോലി, ശ്രീകുമാർ, ശ്രീകുമാർ ഐസ് പ്ലാന്റ്, പുന്തല ക്ഷേത്രം, പുന്തല കിഴക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ കെഎസ്ഇബി ചാർജിങ് സ്റ്റേഷൻ, ഇരുമ്പനം, വണ്ടാനം, ഡെന്റൽ കോളജ്, അസ, എംആർ‍ഐ, ശങ്കേഴ്സ്, ആർക്, കല ആർക്, പള്ളിമുക്ക് കിഴക്ക്, മിഡാസ് സ്കാൻ, ആഞ്ഞിലിപ്പറമ്പ്, എകെഡിസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

റെയിൽവേ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് നമ്പർ 48 (പ്രീതികുളങ്ങര ഗേറ്റ്) ഇന്നു രാവിലെ 8 മുതൽ 8നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലവൽ ക്രോസ് നമ്പർ 47 (മാരാരിക്കുളം സൗത്ത് ഗേറ്റ്) വഴി പോകണം.

കൂൺകൃഷി പരിശീലനം 14ന്
ആലപ്പുഴ ∙ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ എസ്എൽപുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ 14ന് രാവിലെ 10.30 മുതൽ കൂൺകൃഷി പരിശീലനം നടക്കും. താൽപര്യമുള്ളവർ‌ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 8547851840

ഹിന്ദി കോഴ്സ് പ്രവേശനം
മാരാരിക്കുളം ∙ എസ്എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കോഴ്സുകളായ പ്രാഥമിക്, മധ്യമ, രാഷ്ട്രഭാഷ, പ്രവേശി, വിശാരദ്, പ്രവീൺ ക്ലാസുകളിൽ പ്രവേശനം തുടങ്ങി. ഫോൺ: 9645425403.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com