ADVERTISEMENT

ആലപ്പുഴ∙ നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയ കേസിൽ പ്രതികൾക്ക് 8 വർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.  ദേശം ചിറയത്ത് ബെനിഫിറ്റ് ഫണ്ട് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആലുവ യുസി കോളജ് ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ യുസി കോളജ് അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശി ഷാജി ബെന്നി എന്നിവരെയാണ് ആലപ്പുഴ ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.അജികുമാർ ശിക്ഷിച്ചത്.

കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണെന്ന് വ്യാജപരസ്യം ചെയ്തും അമിതമായി പലിശ വാഗ്ദാനം നൽകിയും പ്രതികൾ നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചെന്നാണ് കേസ്. ആലുവ അത്താണിയിൽ ഹെഡ് ഓഫിസും ദേശത്ത് ബ്രാഞ്ച് ഓഫിസും പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെ ആലുവ സ്വദേശി നൽകിയ പരാതിയിലാണ് ശിക്ഷ. സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കേസുകൾക്കുള്ള പ്രത്യേക വിചാരണ കോടതിയായ ആലപ്പുഴ കോടതിയിൽ നിന്നുള്ള ആദ്യവിധിയാണിത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.ബി. ശാരി ഹാജരായി.

English Summary:

In a landmark judgment, the Alappuzha District Additional Sessions Court sentenced three individuals to eight years of rigorous imprisonment and imposed a hefty fine of Rs. 75 lakh for their involvement in a financial fraud scheme that cheated numerous investors. The convicted individuals, operating under the guise of 'Desham Chirayath Benefit Fund Nidhi Private Limited', lured victims with false promises of high returns, ultimately leading to their downfall.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com