ADVERTISEMENT

മാവേലിക്കര∙ ബിഷപ് മൂർ കോളജ് കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹംഗീ ബ്രെയിൻസ് ‍ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റിന്റെ അഞ്ചാം എഡിഷൻ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ രഞ്ജിത് മാത്യു എബ്രഹാം ഉദ്ഘാടനം ചെയ്തു. ബിസിനസ് ക്വിസ് മത്സരത്തിൽ മാവേലിക്കര ബിഷപ് മൂർ സ്കൂൾ ടീം (മിഥുൻ മനോജ്‌, അദ്വൈത് കൃഷ്ണൻ) ഒന്നാം സ്ഥാനവും, ഗവ. എച്ച്എസ്എസ് കുന്നം ടീം (വിഘ്‌നേശ് മനോജ്‌ & സൽമാൻ) രണ്ടാം സ്ഥാനവും നേടി.

ബെസ്റ്റ് മാനേജ്മെന്റ് ടീം മത്സരത്തിൽ ബിഎച്ച്എസ്എസ് കരുനാഗപ്പള്ളി ടീം ഒന്നാം സ്ഥാനവും തിരുവല്ല ചോയ്സ് സ്കൂൾ ടീം രണ്ടാം സ്ഥാനവും നേടി. ഫുട്ബോൾ മത്സരത്തിൽ എംടിഎച്ച്എസ്എസ് വെൺമണി ഒന്നാം സ്ഥാനവും, തിരുവല്ല ചോയ്സ് സ്കൂൾ രണ്ടാം സ്ഥാനവും നേടി. ബെസ്റ്റ് മാനേജർ മത്സരത്തിൽ മാവേലിക്കര ബിഷപ് മൂർ കോളജിലെ ജിനോ വി. ജോർജ് വിജയിയായി.

സോളോ മത്സരത്തിൽ മാവേലിക്കര ജിജിഎച്ച്എസ് സ്കൂളിലെ ശ്രേയ ഒന്നാം സ്ഥാനവും മാവേലിക്കര ബിഷപ് ഹോഡ്ജസ് വിദ്യാർഥി ഭവേഷ് രണ്ടാം സ്ഥാനവും നേടി. മിനിറ്റ് മാസ്ട്രോ മത്സരത്തിൽ ചെങ്ങന്നൂർ എംഎംഎആർ സ്കൂളിലെ വർഷ അനിൽ ഒന്നാം സ്ഥാനവും താമരക്കുളം വിവിഎച്ച്എസ് സ്കൂളിലെ അൽത്താഫ് രണ്ടാം സ്ഥാനവും നേടി. 35 പോയിന്റുകളുമായി മാവേലിക്കര ബിഷപ് മൂർ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കി.

English Summary:

The fifth edition of the Hungee Brains Inter-School Commerce Fest, organized by the Department of Commerce, Bishop Moore College, witnessed fierce competition and celebrated the talents of young minds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com