അടുത്ത നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാകും: മുഖ്യമന്ത്രി
Mail This Article
കഞ്ഞിക്കുഴി ∙ അടുത്ത നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ അതിദരിദ്രരെന്നു കണ്ടെത്തിയ 64,006 കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ്. 2016ലെ കേരളമല്ല 2026ൽ ഉണ്ടാവുക.അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാത്ത പാർട്ടിയാണു കോൺഗ്രസ്. കേന്ദ്ര സർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാനാണു ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് പ്രായോഗികമല്ല. അതിനു 15 ഭരണഘടനാ ഭേദഗതിയെങ്കിലും ആവശ്യമാണ്. ബിജെപി സർക്കാരിന് അതിനുള്ള ഭൂരിപക്ഷമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫിസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ആർ.നാസർ അധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, ദലീമ ജോജോ, മുൻ മന്ത്രി തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജി.വേണുഗോപാൽ, കെ.പ്രസാദ്, എ.എം.ആരിഫ്, ടി.കെ.ദേവകുമാർ, എസ്.രാധാകൃഷ്ണൻ, പ്രഭ മധു, വി.ജി.മോഹനൻ എന്നിവർ പ്രസംഗിച്ചു.