ADVERTISEMENT

ആലപ്പുഴ∙ കൊട്ടാരം ഭഗവതി ക്ഷേത്രം – കൊട്ടാരപ്പറമ്പ് റോഡ് നവീകരണം 10 മാസമായിട്ടും തീരുന്നില്ല; നാട്ടുകാരുടെ ദുരിതവും. 350 മീറ്റർ റോഡ് നവീകരണത്തിനാണ് 10 മാസത്തിലേറെയായി നാട്ടുകാർ കഷ്ടത അനുഭവിക്കുന്നത്. അധികൃതരുടെ അനാസ്ഥ മൂലം യാത്രാദുരിതവും അപകടവും പതിവായെന്നു കൊട്ടാരപ്പറമ്പ് നിവാസികൾ പറയുന്നു. ‌അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണം ഫെബ്രുവരിയിലാണു തുടങ്ങിയത്. എന്നാൽ റോഡ് കുത്തിപ്പൊളിച്ച് മെറ്റൽ വിരിച്ച ശേഷം 7 മാസം വേറെ പണികൾ നടന്നില്ല.

ടാറിങ് നടത്താത്തതിനാൽ റോഡിലൂടെയുള്ള യാത്ര സാഹസികമാണ്. റോഡിനു ഇരുവശവും ഒട്ടേറെ വീടുകൾ, ജില്ലാ സാമൂഹിക നീതി ഓഫിസ്, കൊട്ടാരം സാമൂഹിക സേവന സന്നദ്ധ സംഘടനാ ഓഫിസ്, തൊഴിലാളി യൂണിയൻ ഓഫിസ്, സ്വകാര്യ ആശുപത്രി, വനിതാ ക്ഷേമം ഓഫിസ്, അങ്കണവാടി, ജനറൽ ആശുപത്രി മോർച്ചറി, കൊട്ടാരം ഭഗവതി ക്ഷേത്രം, ജവാഹർ ബാലഭവൻ, ഗവ. എൽപി സ്കൂൾ തുടങ്ങിയവയുണ്ട്. റോഡിന്റെ അവസ്ഥയെക്കുറിച്ച് സെപ്റ്റംബർ ഒന്നിനു മനോരമ വാർത്ത നൽകിയതിനെ തുടർന്നു റോഡ് നവീകരണ പ്രവൃത്തികൾ വീണ്ടും ആരംഭിച്ചു രണ്ടാമതും മെറ്റൽ വിരിച്ചു. ടാർ നിറച്ച വീപ്പകൾ കൊണ്ടുവച്ചു. എന്നാൽ ടാറിങ് മാത്രം നടന്നില്ല. നാട്ടുകാർ അന്വേഷിച്ചപ്പോൾ നഗരസഭ പണം നൽകുന്നില്ലെന്ന പരാതിയാണു ബന്ധപ്പെട്ടവർ പറഞ്ഞത്.

English Summary:

Despite commencing in February under the Amrut scheme, the renovation of Kottarapparamb Road in Alappuzha has been stalled for months, causing significant hardship to residents and commuters. The lack of tarring and incomplete work has made travel dangerous and disruptive.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com