ആലപ്പുഴ ജില്ലയിൽ ഇന്ന് (20-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്ത തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
ഇന്നത്തെ പരിപാടി
∙ ഹരിപ്പാട് ഗവ. ബോയ്സ് എച്ച്എസ്എസ് ഓഡിറ്റോറിയം: 1979 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിൽ ത്രിവിക്രമ വാരിയർ മെമ്മോറിയൽ ലൈബ്രറി ഉദ്ഘാടനവും സമർപ്പണവും.3.00
∙ നഗരസഭ കൗൺസിൽ ഹാൾ: കൗൺസിൽ യോഗം 11.00.
∙ ജെൻഡർ പാർക്ക്: കേരള അനിമൽ ഹസ്ബൻട്രി ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം. സാംസ്കാരിക സമ്മേളനം 4.00.
∙ മുളക്കട സുബ്രഹ്മണ്യ–വിഷ്ണു സ്വാമി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. പാരായണം 7.30.
∙ വിനായകർ കാമാക്ഷി അമ്മൻ കോവിൽ: പന്ത്രണ്ട് വിളക്ക് മഹോത്സവം. ദീപാരാധന 7.00.
∙ ചേരമാൻകുളങ്ങര ഉജ്ജയിനി മഹാകാളി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. സർവൈശ്വര്യ പൂജ 5.00.
വൈദ്യുതി മുടക്കം
മുഹമ്മ ∙ കാർമൽ ജംക്‌ഷൻ, മാവിൻചുവട്, കണിയാകുളം, കൈരളി നഗർ, ഹോസ്പിറ്റൽ, മുഹമ്മ ജെട്ടി, ടിജി പോളിമർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും കണ്ണാടി, പുല്ലമ്പാറ ഈസ്റ്റ്, പുല്ലമ്പാറ വെസ്റ്റ്, ഫൈബർ വേൾഡ്, ഗ്ലാസ് ടെക്, സാഗർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്‌ഷനു കീഴിൽ കൈതത്തിൽ, ഔവ്വർ, എൻഎസ്എസ്, ഭാവന, ക്രിസ്തുരാജ, സർവോദയപുരം, റാണി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.ആലപ്പുഴ ടൗൺ സെക്‌ഷനിലെ എ.ജെ.പാലസ്, സെവൻ സ്റ്റാർ, കെ.പി.പണിക്കർ, വോഡഫോൺ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കലവൂർ ∙ വൈദ്യുതി സെക്‌ഷനിലെ കാരിച്ചിറ മഠം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി അമ്പലപ്പുഴ യൂണിറ്റ്, അമ്പലപ്പുഴ വെസ്റ്റ്, ഇരട്ടക്കുളങ്ങര കിഴക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.പുന്നപ്ര നാലുപുരയ്ക്കൽ, കാപ്പിത്തോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.