ADVERTISEMENT

ആലപ്പുഴ∙ ജില്ലാ കോടതി പാലത്തിന്റെ പൈലിങ് ജോലി ആരംഭിച്ചതോടെ വാടക്കനാലിന്റെ വടക്കേക്കരയിൽ ജില്ലാ കോടതി പാലത്തിന്റെ പടിഞ്ഞാറോട്ട് ബിസ്മി ഹൈപ്പർ മാർക്കറ്റ് വരെ വാഹന ഗതാഗതത്തിന് ഇന്നലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തി. റോഡ് അടച്ചതോടെ ഇതുവഴി ഉണ്ടായിരുന്ന ഗതാഗതം തെക്കേക്കരയിൽ  റോഡിലൂടെ തിരിച്ചുവിടുകയായിരുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നുളള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കോടതി പാലത്തിലെത്തിയ ശേഷം ഇടത്തോട്ട് തിരിച്ചു വിട്ടാണ് ട്രയൽ നടത്തിയത്.

സംസ്ഥാന സ്കൂൾ ശാസ്ത്രമേള ആയിരുന്നതിനാലാണ് നിർമാണ ജോലി മാറ്റിവച്ചത്. തിങ്കളാഴ്ച മുതൽ പൈലിങ് ജോലികൾ ചെറിയ രീതിയിൽ ആരംഭിച്ചു.  കനാലിന്റെ വടക്കേക്കരയിലെ പൈലിങ് ജോലികൾ പൂർത്തിയാക്കാൻ ഒന്നര മാസമെങ്കിലും എടുക്കും. കോടതിപ്പാലം പൊളിക്കുന്ന ജോലികൾ ഡിസംബർ അവസാനം മുല്ലയ്ക്കൽ ചിറപ്പിന് ശേഷം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 

English Summary:

Traffic restrictions are in place on the north side of the Vadakkanal canal in Alappuzha due to the commencement of piling work for the new District Court Bridge. Traffic is being diverted to the south side of the canal, and the work is expected to last for at least one and a half months. The demolition of the existing bridge is scheduled to begin after the Mullackal Chirappu festival in December.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com