ADVERTISEMENT

കുട്ടനാട് ∙ നദികളും തോടുകളും ശോഷിക്കുകയും  പാലങ്ങൾ നിരപ്പാകുകയും ചെയ്തപ്പോൾ വഴിമാറേണ്ടി വന്നത് കെട്ടുവള്ളങ്ങൾക്ക് (കല്ലുംവള്ളം). കഴിഞ്ഞദിവസം ചെറുതന കിഴക്കേ പോച്ച പാടശേഖരത്തിന്റെ മോട്ടർതറകൾ, സംരക്ഷണ ഭിത്തി എന്നിവ നിർമിക്കാൻ ചെറിയ ഒരു തോട്ടിലൂടെ ഇതര സംസ്ഥാനത്തൊഴിലാളികൾ ചങ്ങാടം കെട്ടി അതിൽ 200 അടിയോളം വരുന്ന കരിങ്കല്ല് കയറ്റി കഴുക്കോൽ കൊണ്ട് ഊന്നിക്കൊണ്ടുപോകുന്ന കാഴ്ച കൗതുകമായി.ഒരുകാലത്ത് പത്തും ഇരുപത്തിയഞ്ചും പതിവ് (വള്ളത്തിൽ കയറ്റാവുന്ന അളവിനെ പറയുന്നതാണ് പതിവ്) വള്ളങ്ങൾ വരെ കടന്നു പോയിരുന്ന തോടുകൾ കുറഞ്ഞു.

പത്തും നാൽപതും പടികയറി മുകളിലെത്തി താഴേക്കു വരുന്ന പാലങ്ങൾ പൊളിച്ച് വഴിയുടെ നിരപ്പിൽ പാലങ്ങളും കലുങ്കുകളും നിർമിച്ചതോടെയാണ് കുട്ടനാട്ടിലെ തോടുകളിലൂടെ  ജലയാനങ്ങളുടെ യാത്ര നിലച്ചത്. ഒരു കാലത്ത് മേജർ, മൈനർ ഇറിഗേഷൻ വകുപ്പ് എല്ലാ നദികളുടെയും  പാടശേഖര പുറംബണ്ടുകളുടെയും  ഓരങ്ങൾ കരിങ്കല്ലു കെട്ടി സംരക്ഷിച്ചിരുന്നു.  ഇതിനായി സംരക്ഷണ ഭിത്തി കെട്ടാൻ കരാർ എടുക്കുന്ന ആളുകൾ കരിങ്കല്ല് എത്തിക്കുന്നതിന് ഉപകരാർ നൽകിയിരുന്നു. ഉപകരാർ ഏറ്റെടുക്കുന്ന ആളാണ് കരിങ്കല്ല് നിർമാണ സ്ഥലത്ത് എത്തിച്ച് അട്ടി വച്ച് നൽകിയിരുന്നത്.

English Summary:

In Kerala's Kuttanad region, dwindling canals and modern infrastructure have impacted traditional water transport methods. The once-thriving Kettuvalloms (stone boats) face new challenges as bridges replace old structures and canals shrink. This article explores the changing landscape and its impact on the local ecosystem and economy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com