ADVERTISEMENT

പൂച്ചാക്കൽ ∙ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് തവണക്കടവ് ഫെറിയിൽ തിരക്കേറി. തവണക്കടവ് ബോട്ട് ജെ‍ട്ടിയിൽ നിന്നും വൈക്കം ബോട്ട് ജെട്ടിയിലേക്ക് ജലഗതാഗത വകുപ്പ് തുടർച്ചയായി പ്രത്യേക ബോട്ട് സർവീസ് ന‌ടത്തുന്നുണ്ട്. ഇതിലൂടെ വൈക്കം ക്ഷേത്രത്തിലേക്കു പോകാനാണ് തിരക്കുള്ളത്. ഇന്നു പകൽ 12 വരെയാണ് പ്രത്യേക സർവീസുകൾ ഉണ്ടാകുക. 

പകലും രാത്രിയിലുമായാണ് പ്രത്യേക സർവീസുകൾ ന‌ടത്തുന്നത്. രാത്രി 9 മുതൽ രാവിലെ 5.30 വരെയുള്ള സർവീസിന് ഒരാൾക്ക് 20 രൂപയായിരുന്നു നിരക്ക്. മറ്റു സമയങ്ങളിൽ 6 രൂപയാണ്. ചേർത്തല താലൂക്ക് പ്രദേശത്തു നിന്നുള്ള ഒ‌ട്ടേറെ ഭക്തർ തവണക്കടവ് വഴിയാണ് വൈക്കത്തേക്കു പോകുന്നത്. ബസുകളും അധിക സർവീസ് നടത്തുന്നുണ്ട്. പൊലീസ് സുരക്ഷയും ഉണ്ടായിരുന്നു.

English Summary:

Experience the Ashtami fervor at Vaikom Mahadeva Temple with special ferry services running from Thavanakadavu. The Department of Water Transport ensures smooth travel for devotees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com