വിദ്യാർഥികൾ പഞ്ചായത്ത് അധികാരികളായി; വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ബാലപഞ്ചായത്ത്
Mail This Article
പുന്നപ്ര∙ ലോക ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾ നയിക്കുന്ന ബാലപഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർത്ത് പുന്നപ്ര തെക്ക് പഞ്ചായത്ത്. തദ്ദേശഭരണ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണു പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. അജോ ടി.അരുൺ പ്രസിഡന്റും അർവ വൈസ് പ്രസിഡന്റുമായി. സെക്രട്ടറിയായി കിരൺ കമ്മിറ്റി തീരുമാനങ്ങൾ കുറിച്ചു വച്ചു. സ്ഥിരസമിതി അധ്യക്ഷൻമാരായി സഹദ്, മാളവിക, കാർത്തിക് ഹരി എന്നിവരും കൂടാതെ 12 അംഗങ്ങളും കമ്മിറ്റിയെ സജീവമാക്കി.
ലഹരിക്കെതിരായ എതിർപ്പ്, പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പ്രശ്നങ്ങൾ, രക്ഷിതാക്കൾക്ക് ബോധവൽക്കരണം, പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ, കളിസ്ഥലം ഉണ്ടാകുന്നതിന്റെ ആവശ്യകത, തൊഴിലധിഷ്ഠിത ക്ലാസ് തുടങ്ങിയ വിഷയങ്ങൾ ബാല പഞ്ചായത്തിൽ ചർച്ച ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, സെക്രട്ടറി സൗമ്യ രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ, സ്ഥിരസമിതി ചെയർമാൻമാരായ പി.പി.ആന്റണി, സുലഭ ഷാജി, എൻ.കെ.ബിജുമോൻ, ഐസിഡിഎസ് സൂപ്പർവൈസർ ജീന വർഗീസ്, പുന്നപ്ര യുപി സ്കൂൾ പ്രധാനാധ്യാപക ശ്രീലത തുടങ്ങിയവർ പ്രസംഗിച്ചു.