ADVERTISEMENT

ബെംഗളൂരു∙ സൈബർ കുറ്റവാളികളെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ കർണാടകയിൽ 16 പേരെ സിബിഐ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 12 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രതികൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയ 1.89 കോടി രൂപ മരവിപ്പിച്ചതായി സിബിഐ അറിയിച്ചു.

വിദേശ കുറ്റാന്വേഷണ ഏജൻസികളുടെ സഹകരണത്തോടെ സിബിഐ നടത്തിയ ഓപ്പറേഷൻ ചക്രയിലാണ് പ്രതികൾ പിടിയിലായത്. ഓൺലൈൻ തൊഴിൽ, വായ്പ തട്ടിപ്പ്, സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുക, ഒടിപി കൈക്കലാക്കി ബാങ്ക് അക്കൗണ്ടുകളിൽ പണം തട്ടി എടുക്കുക തുടങ്ങിയ കേസുകളിലെ പ്രതികളാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com