ADVERTISEMENT
ബെംഗളൂരു ∙ സ്കൂട്ടറിൽ  ലോറിയിലിടിച്ച് മലയാളി വിദ്യാർഥിനി മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന കണ്ണൂർ ഇരട്ടി കച്ചേരിക്കടവ് തെക്കേൽ വീട്ടിൽ സജിമോന്റെ മകൾ അഷ്മിത (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഹെഗ്ഡെ നഗറിലാണ് അപകടം. കോളജിൽ നിന്ന് സഹപാഠിക്കൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. അഷ്മിത തൽക്ഷണം മരിച്ചു. സഹപാഠിക്ക് നിസ്സാര പരുക്കേറ്റു. മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മാതാവ്: ജിലു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com