ADVERTISEMENT

ബെംഗളൂരു∙ ലൈസൻസ് ഇല്ലാത്ത വിദ്യാർഥികൾ ഇരുചക്രവാഹനങ്ങൾ ഓടിച്ചതിന് രക്ഷിതാക്കൾക്കും മറ്റ് ഉടമകൾക്കുമെതിരെ ബെംഗളൂരു ട്രാഫിക് പൊലീസ് 177 കേസുകളെടുത്തു. 23 സ്കൂളുകളിലും കോളജുകളിലുമായി 10 ദിവസത്തിനിടെ നടത്തിയ റെയ്ഡിന്റെ ഭാഗമായാണിത്. ഇവിടങ്ങളിൽ കണ്ടെത്തിയ 599 ഇരുചക്രവാഹനങ്ങളിൽ 177 എണ്ണം ലൈസൻസില്ലാത്ത വിദ്യാർഥികൾ ഓടിക്കുന്നവയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവ ഓടിക്കാൻ അനുമതി നൽകിയ രക്ഷിതാക്കളെ വിളിച്ചുവരുത്തി കൗൺസലിങ്ങിനും വിധേയരാക്കി. നഗരത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രത്യേക യജ്ഞത്തിന്റെ ഭാഗമായാണ് നടപടി.  

തടഞ്ഞേ തീരൂ; സ്കൂൾ കോളജ് അധികൃതർക്കും നിർദേശം
ഇത്തരത്തിൽ ലൈസൻസ് ഇല്ലാത്ത വിദ്യാർഥികൾ സ്വയം വാഹനമോടിച്ച് എത്തുന്നതു തടയാൻ സ്കൂൾ, കോളജ് അധികൃതർക്ക് ട്രാഫിക് പൊലീസ് നിർദേശം നൽകി
. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതു സംബന്ധിച്ച് ബോധവൽക്കരണവും നടത്തണം. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി. 

  ബിഎംടിസി ബസിടിച്ച്  എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു
മല്ലേശ്വരം ദേവയ്യ പാർക്കിനു സമീപം സ്കൂട്ടറിനു പിന്നിൽ ബിഎംടിസി ബസ് ഇടിച്ച് രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു. ഇന്നലെ രാവിലെ കെങ്കേരിയിലെ എൻജിനീയറിങ് കോളജിലേക്കു പോകുന്നതിനിടെ നടന്ന അപകടത്തിൽ കുസുമിത(20)യാണ് മരിച്ചത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മല്ലേശ്വരത്തെ വീട്ടിൽ നിന്നു ഹരിശ്ചന്ദ്ര ഘട്ടിലേക്ക് സ്കൂട്ടറിൽ പോകുന്ന കുസുമിത, ഇവിടെനിന്ന് മെട്രോയിലാണ് കോളജിലേക്ക് പോയിരുന്നത്. 2023ൽ മാത്രം 40 പേരാണ് ഇത്തരത്തിൽ ബിഎംടിസി ബസിടിച്ച് മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com