ADVERTISEMENT

ബെംഗളൂരു∙ കേരളത്തിൽ 26ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. ഇന്ന് മുതൽ 25 വരെ ബെംഗളൂരുവിൽ നിന്നും 27 മുതൽ 30 വരെ കേരളത്തിൽ നിന്ന് തിരിച്ചുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രതിദിനം 10 സ്പെഷൽ ബസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ തിരക്കുള്ള 25ന് കർണാടക ആർടിസി 12 സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നതോടെ ഇനി തത്കാൽ ടിക്കറ്റിലാണ് പ്രതീക്ഷ. വേനൽക്കാല ‌അവധി തിരക്ക് കണക്കിലെടുത്ത് അനുവദിച്ച എസ്എംവിടി ബയ്യപ്പനഹള്ളി–കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06084)  ബുധനാഴ്ചകളിലാണ് സർവീസ് നടത്തുന്നത്. നാളെ ഉച്ചയ്ക്ക് 12.45നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലെ എസി ത്രിടയറിൽ ഇനിയും സീറ്റുകൾ ബാക്കിയുണ്ട്. 

കേരള ആർടിസി ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ്: onlineksrtcswift. com 
ആപ്: ente ksrtc neo oprs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com