ADVERTISEMENT

ബെംഗളൂരു ∙ വോട്ട് ചെയ്യാൻ കേരളത്തിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്കായി ഇന്ന് ഏർപ്പെടുത്തിയ കൊച്ചുവേളി, മംഗളൂരു സ്പെഷൽ ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. എസ്എംവിടി ബയ്യപ്പനഹള്ളി–കൊച്ചുവേളി എക്സ്പ്രസ് (06549), പാലക്കാട് വഴിയുള്ള എസ്എംവിടി ബയ്യപ്പനഹള്ളി–മംഗളൂരു എക്സ്പ്രസ് (06553) എന്നീ ട്രെയിനുകളിലെ ടിക്കറ്റുകളാണ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വെയ്റ്റ് ലിസ്റ്റിലായത്. 

എന്നാൽ, പോളിങ് ദിനമായ നാളെ രാവിലെ 7ന് കൊച്ചുവേളിയിലെത്തുന്ന ട്രെയിൻ ഒരു മണിക്കൂറിനുള്ളിൽ തിരിച്ച് പുറപ്പെടുന്ന രീതിയിൽ ക്രമീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.കൊച്ചുവേളി–എസ്എംവിടി ബയ്യപ്പനഹള്ളി എക്സ്പ്രസ് (06550) നാളെ രാവിലെ 8നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.50നാണ് ബെംഗളൂരുവിലെത്തുന്നത്. വൈകിട്ട് പുറപ്പെടുന്ന സമയക്രമമായിരുന്നെങ്കിൽ കൂടുതൽ പേർക്ക് സൗകര്യപ്രദമാകുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. എസി കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ കൊച്ചുവേളിയിൽ നിന്നുള്ള മടക്കസർവീസിൽ തേഡ് ഇക്കോണമിയിൽ ഇന്നലെ 940 സീറ്റുകളും ടു ടയറിൽ 165 സീറ്റുകളും ബാക്കിയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com