ADVERTISEMENT

ബെംഗളൂരു∙ ചാമരാജ്നഗർ ഇന്ദിഗനത്ത പ്രൈമറി സ്കൂളിൽ ഒരുക്കിയ പോളിങ് ബൂത്തിൽ ഇരുവിഭാഗം ഗ്രാമീണർ ഏറ്റുമുട്ടിയതിനെ തുടർന്ന് വോട്ടെടുപ്പു മുടങ്ങി. കല്ലേറിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) തകർന്നതിനെ തുടർന്നാണിത്. ഫർണിച്ചറും അക്രമികൾ അടിച്ചു തകർത്തതോടെ പോളിങ് ഓഫിസർമാർ ഇറങ്ങിയോടി. തിരഞ്ഞെടുപ്പു കമ്മിഷന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അക്രമികൾക്കായി തിരച്ചിൽ നടത്തി വരുന്നു.

പ്രദേശത്ത് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി വോട്ടെടുപ്പു ബഹിഷ്കരിക്കാൻ ഗ്രാമീണർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ അനുനയിപ്പിച്ചതിനെ തുടർന്ന് ഒരു വിഭാഗം വോട്ടു ചെയ്യാൻ തയാറായി ബൂത്തിലെത്തി. ഇതോടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ വെങ്കടേഷ് കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com