ADVERTISEMENT

ബെംഗളൂരു ∙ ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം ബെന്നാർഘട്ടെ ബയളോജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരി ആരംഭിച്ചു. 49 ഏക്കറിൽ, ഇരുമ്പുവേലികൾ സ്ഥാപിച്ച് ഒരുക്കിയ സംരക്ഷണ കേന്ദ്രത്തിൽ 8 പുലികളെയാണു തുറന്നുവിട്ടിട്ടുള്ളത്. സന്ദർശകർക്കു വനംവകുപ്പിന്റെ സഫാരി വാഹനത്തിൽ സഞ്ചരിച്ച് ഈ പുലികളെ കാണാം. പുള്ളിപ്പുലി സഫാരി കേന്ദ്രത്തിന്റെ ഉദ്ഘാടനം വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ നിർവഹിച്ചു. നിലവിൽ 14 പുലികളെയാണു പാർക്കിൽ സംരക്ഷിക്കുന്നത്. സിംഹം, കടുവ എന്നിവയ്ക്കു പുറമേയാണു പുലികളെ കൂടി കാണാൻ അവസരം ഒരുക്കുന്നത്. മൃഗശാലയെയും ചിത്രശലഭ പാർക്കിനെയും ബന്ധിപ്പിച്ചുള്ള മേൽപാലം, ആന സംരക്ഷണ കേന്ദ്രം എന്നിവയുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com