യശ്വന്തപുര–മംഗളൂരു സ്പെഷൽ ട്രെയിൻ ഇന്നും നാളെയും
Mail This Article
×
ബെംഗളൂരു ∙ ബെംഗളൂരു–മംഗളൂരു ദേശീയപാതയിലെ ഷിറാഡി ചുരം പാതയിൽ രാത്രി വാഹന നിരോധനം ഏർപ്പെടുത്തിയതോടെ ദക്ഷിണ പശ്ചിമ റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണു ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. യശ്വന്തപുര–മംഗളൂരു ജംക്‌ഷൻ സ്പെഷൽ (06549) ഇന്നും നാളെയും രാത്രി 12.30നു പുറപ്പെട്ട് രാവിലെ 11.40നു മംഗളൂരുവിലെത്തും. മംഗളൂരു–യശ്വന്തപുര സ്പെഷൽ (06550) ഇന്നും നാളെയും ഉച്ചയ്ക്ക് 1.40നു പുറപ്പെട്ട് രാത്രി 11.15നു യശ്വന്തപുരയിലെത്തും. ചിക്കബാനവാര, ഹാസൻ, സകലേശ്പുര വഴിയാണു സർവീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.