ADVERTISEMENT

ബെംഗളൂരു∙ സംസ്ഥാനത്തു ഡെങ്കിപ്പനി വ്യാപനത്തെത്തുടർന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി മുതിർന്ന അഭിഭാഷകനായ കെ.എൻ.ഫണീന്ദ്രയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ബെംഗളൂരുവിൽ പ്രതിദിനം ശരാശരി 150 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുകയും സംസ്ഥാനത്ത് ഒരു മാസത്തിനിടെ 10 പേർ ഡെങ്കി ബാധിച്ചു മരിക്കുകയും ചെയ്തതോടെയാണ് തീരുമാനം. മരിച്ചവരിൽ 2 മലയാളികളും ഉൾപ്പെടുന്നു.  

ചീഫ് ജസ്റ്റിസ് എൻ.വി.അൻജാരിയയും ജസ്റ്റിസ് കെ.വി.അരവിന്ദും ഉൾപ്പെട്ട ബെഞ്ച് ബിബിഎംപിയോടെ ഡെങ്കി പ്രതിരോധം സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. കേസ് 31ന് വീണ്ടും പരിഗണിക്കും. ഇതിനിടെ, ഡെങ്കി പ്രതിരോധം സംബന്ധിച്ചു ബിബിഎംപി സോണൽ കമ്മിഷണർമാരോട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി പ്രതിദിനം അവലോകന യോഗം ചേരാൻ ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നിർദേശിച്ചു. നഗരത്തിൽ ഈ മാസം മാത്രം 3450 ഡെങ്കി കേസുകളാണു റിപ്പോർട്ട് ചെയ്തത്. 

സംസ്ഥാനത്തെ ജനറൽ ആശുപത്രികളിൽ 25 വീതവും താലൂക്ക് ആശുപത്രികളിൽ 10 വീതവും കിടക്കകളാണ് ഡെങ്കി ചികിത്സയ്ക്ക് മാറ്റിവച്ചിരിക്കുന്നത്. കൊതുകു നശീകരണ ഫോഗിങ് വ്യാപിപ്പിച്ചതിനു പുറമേ ഡെങ്കി പരിശോധനാ കിറ്റുകൾക്ക് അധിക വില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. സ്വകാര്യ ക്ലിനിക്കുകളിലും ലാബുകളിലും പരമാവധി 300 രൂപയേ പരിശോധനയ്ക്ക് ഈടാക്കാൻ പാടുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com