ADVERTISEMENT

ബെംഗളൂരു ∙സബേർബൻ പദ്ധതിയുടെ ഭാഗമായ ബയ്യപ്പനഹള്ളി–ഹൊസൂർ (48 കിലോമീറ്റർ), യശ്വന്തപുര–ചന്നസന്ദ്ര (21.7 കിലോമീറ്റർ) പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി അടുത്ത വർഷം പൂർത്തിയാകും. ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ കേരളത്തിലേക്ക് ഹൊസൂർ വഴിയുള്ള ട്രെയിനുകൾ ക്രോസിങ്ങിന് പിടിച്ചിടുന്നതിന് പരിഹാരമാകും. ഹീലലിഗെ, കർമലാരാം സ്റ്റേഷനുകളിലാണ് ട്രെയിനുകൾ പിടിച്ചിടുന്നത്.

ബയ്യപ്പനഹള്ളി–ഹൊസൂർ പാത
ബയ്യപ്പനഹള്ളി–ഹൊസൂർ പാതയിൽ കർമലാരാം മുതൽ ഹീലലിഗെ വരെയുള്ള 10.3 കിലോമീറ്റർ ദൂരത്തെ ഇരട്ടിപ്പിക്കൽ കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ബെലന്തൂർ റോഡ്–കർമലാരാം (3.5 കിലോമീറ്റർ), ആനേക്കൽ–മാരനായകനഹള്ളി (6.9 കിലോമീറ്റർ), മാരനായകനഹള്ളി–ഹൊസൂർ (7.6കിലോമീറ്റർ) റീച്ചുകളുടെ നിർമാണം ഡിസംബറിൽ പൂർത്തിയാകും. ബയ്യപ്പനഹള്ളി–ബെലന്തൂർ റോഡ് (9.7 കിലോമീറ്റർ), ഹീലലിഗെ–ആനേക്കൽ റോഡ് (10 കിലോമീറ്റർ) പാതകളുടെ നിർമാണം അടുത്ത വർഷം ജൂണിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് എന്റർപ്രൈസസിന് (കെ–റൈഡ്) ആണ് നിർമാണ ചുമതല. ബെലന്തൂർ, ആനേക്കൽ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഹുസ്കൂർ റോഡിൽ പുതിയ സ്റ്റേഷനും നിർമിക്കുന്നുണ്ട്.

യശ്വന്തപുര–ചന്നസന്ദ്ര പാത
യശ്വന്തപുര –ചന്നസന്ദ്ര പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ബാനസവാടിയിലും ഹെബ്ബാളിലും ട്രെയിനുകൾ ക്രോസിങ്ങിനായി പിടിച്ചിടുന്നതിന് പരിഹാരമാകും. യെലഹങ്കയിലേക്കുള്ള യശ്വന്തപുര–ലൊട്ടേഗോലഹള്ളി, ഹെബ്ബാൾ–ബയ്യപ്പനഹള്ളി, ബയ്യപ്പനഹള്ളി–ചന്നസന്ദ്ര റീച്ചുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com