ADVERTISEMENT

ബെംഗളൂരു ∙ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം അവധി ആഘോഷിക്കാനെത്തിയ സിയാറ ശിൽപ് ജർമനിയിലേക്കു മടങ്ങുന്നതു മനോരമ വേദിയിൽ വിദ്യാരംഭം കുറിച്ചതിന്റെ ഓർമകളുമായി. ജർമൻ പൗരൻ ജോനാസ് ശിൽപ്–ബെംഗളൂരു മലയാളി കാവ്യപ്രിയ ദമ്പതികളുടെ മകളായ സിയാറയെ ബെംഗളൂരുവിൽ എഴുത്തുകാരി അനിത നായരാണ് ആദ്യാക്ഷരം എഴുതിച്ചത്.

കൊച്ചുമകൾ അക്ഷരലോകത്തേക്കു പിച്ചവയ്ക്കുന്നതു കാണാൻ ജോനാസിന്റെ അമ്മ കാർമലും എത്തിയിരുന്നു. കാവ്യപ്രിയയുടെ സഹോദരി വിഷ്ണുപ്രിയ യുഎസിലെ ക്ലീവ് ലൻഡിൽ നിന്നാണ് മകൻ നീൽ നാരായണനെ എഴുത്തിനിരുത്താൻ എത്തിയത്. ഭർത്താവ് വടക്കൻ പറവൂർ സ്വദേശി ദിനേശ് ഹരിഹരനും കൂടെയുണ്ടായിരുന്നു. തമിഴ്, കന്നഡ കുട്ടികളും ഇത്തവണ ഹരിശ്രീ കുറിക്കാൻ എത്തിയിരുന്നു.

English Summary:

This heartwarming story follows Siara Shilp, a young girl of German-Indian heritage, as she celebrates her "Vidyarambham" – a traditional Kerala ceremony marking the beginning of learning – in Bengaluru. The event, organized by Malayala Manorama, saw Siara taking her first steps into literacy guided by renowned writer Anitha Nair. This special occasion brought together Siara's family from Germany, USA, and India, highlighting the enduring power of tradition and family bonds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com