ADVERTISEMENT

ബെംഗളൂരു ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്കു (ഇസ്റോ) വേണ്ടി ചെലവിടുന്ന ഒരു രൂപ, സമൂഹത്തിനു രണ്ടര രൂപയായി തിരിച്ചുകിട്ടുമെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നതായി ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. കർണാടക റസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സംഘടിപ്പിച്ച ശാസ്ത്ര സംഗമത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തുള്ള രാജ്യങ്ങളുമായി മത്സരിക്കുകയല്ല, ഇന്ത്യയെ സേവിക്കുകയാണ് ഇസ്റോയുടെ ലക്ഷ്യം. ചന്ദ്രനിൽ പോകുക ചെലവേറിയ ദൗത്യമാണ്. ഇതിനു സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിക്കാനാകില്ല. ഈ രംഗത്തു വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനായി ബഹിരാകാശ രംഗത്തെ വ്യാപാര അവസരങ്ങളിൽ ഉൾപ്പെടെ സ്വതന്ത്രമായ പ്രവർത്തന സാഹചര്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

ISRO Chairman S Somanath highlights the impressive return on investment for every rupee spent on the Indian Space Research Organisation, emphasizing the significant societal benefits of space exploration and research.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com