ADVERTISEMENT

ബെംഗളൂരു ∙ വ്രതശുദ്ധിയുടെ ശരണമന്ത്രങ്ങളുമായി മണ്ഡലകാലത്തിന് 16ന് തുടക്കമാകും. നഗരത്തിലെ അയ്യപ്പ ക്ഷേത്രങ്ങൾ പ്രത്യേകചടങ്ങുകൾക്ക് ഒരുങ്ങി. മാലയിടുന്നതിനും കെട്ടുനിറയ്ക്കുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പ്രത്യേക പൂജകളും കലാപരിപാടികളും ഉൾപ്പെടെ നടക്കും.

എംഎസ് പാളയ സിംഗാപുര അയ്യപ്പക്ഷേത്രം
നാളെ മുതൽ ജനുവരി 14 വരെ വിശേഷാൽ പൂജകൾ നടക്കും. ദിവസവും ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവയുണ്ടാകും. അയ്യപ്പന്മാർക്ക് കുളിച്ചു മാല ഇടാനും, കെട്ടു നിറയ്ക്കാനും, താമസിക്കാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫോൺ: 9844031298.

കെംപാപുര അയ്യപ്പക്ഷേത്രം
നാളെ പുലർച്ചെ 5.30ന് നടതുറക്കും. ഗണപതിഹോമം, നെയ്യഭിഷേകം, 7.30ന് ഉഷഃപൂജ, ഉച്ചപ്പൂജ. വൈകിട്ട് 5–8 വരെയും നട തുറക്കും. ഫോൺ: 9480714276.

English Summary:

Bangalore's Ayyappa temples are prepared for the Mandala season with special ceremonies and arrangements for devotees. This article highlights the timings and offerings at MS Palya Singapura Ayyappa Temple and Kempapura Ayyappa Temple, guiding devotees for a fulfilling spiritual experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com