ശരണം വിളികളുടെ പുണ്യത്തിലേക്ക് നഗരം; വിപുലമായ ഒരുക്കങ്ങൾ
Mail This Article
ബെംഗളൂരു ∙ വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും പുണ്യമാസത്തിനു ഇന്നു തുടക്കം. വൃശ്ചികത്തിൽ കലിയുഗ വരദനായ അയ്യപ്പന്റെ ദർശനത്തിനായി മാലയിട്ട് മല ചവിട്ടുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ജാലഹള്ളി, എച്ച്എഎൽ, വിജനപുര ഉൾപ്പെടെ തിരക്കേറിയ അയ്യപ്പക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും കലാപരിപാടികളും നടത്തും.
ജെസി നഗർ അയ്യപ്പക്ഷേത്രം
ദിവസവും രാവിലെ ഗണപതി ഹോമം, പ്രത്യേക പൂജകൾ, നെയ്യഭിഷേകം, ഭജന, അന്നദാനം, വൈകിട്ട് 6ന് പറനിറയ്ക്കൽ എന്നിവ ഉണ്ടായിരിക്കും. മാലയിടാനും കെട്ടുനിറയ്ക്കാനും ആവശ്യമായ വസ്തുക്കൾ ലഭിക്കുമെന്ന് ഓർഗനൈസിങ് സെക്രട്ടറി പി.ജി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. ഫോൺ: 9731118803.
ഉദയനഗർ അയ്യപ്പക്ഷേത്രം
ഇന്നു രാവിലെ അഖണ്ഡ നാമജപത്തോടെ മണ്ഡല–മകരവിളക്ക് ഉത്സവത്തിനു തുടക്കമാകും. വൈകിട്ട് ഭജന, പുഷ്പാഭിഷേകം, അന്നദാനം എന്നിവ ഉണ്ടാകും. ഡിസംബർ 22ന് വൈകിട്ട് 5ന് ഘോഷയാത്ര. ജനുവരി 14ന് ചിത്ര ആർട്സ് അവതരിപ്പിക്കുന്ന നൃത്തം അരങ്ങേറും. ഫോൺ: 9548458014
കൊടിഹള്ളി അയ്യപ്പക്ഷേത്രം
ജനുവരി 14 വരെ വിശേഷാൽ പൂജകൾ നടക്കും. ഇന്ന് പുലർച്ചെ 5.30ന് നട തുറക്കും, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.45ന് പുഷ്പാഭിഷേകവും ചെണ്ടമേളവും. ഡിസംബർ 13, 14 തീയതികളിൽ രാവിലെ 9.30ന് പറയെടുപ്പ്. ഡിസംബർ 26നും ജനുവരി 14നും പ്രത്യേക പൂജകൾ. ഫോൺ: 9740835009.
ആനേപാളയം അയ്യപ്പക്ഷേത്രം
ഇന്നുമുതൽ ഭജനയും അന്നദാനവും നടത്തും. വിശേഷാൽ പൂജകൾക്കു മേൽശാന്തി സുനു വിഷ്ണു പൂജാരി കാർമികത്വം വഹിക്കും. കെട്ടുനിറയ്ക്കാനുള്ള വസ്തുക്കൾ ക്ഷേത്രത്തിൽ മിതമായ നിരക്കിൽ ലഭിക്കും.