ADVERTISEMENT

ബെംഗളൂരു∙ പുതിയ 1000 ഇലക്ട്രിക് ബസുകൾ വരുന്നതിന് മുന്നോടിയായി കൂടുതൽ ഡിപ്പോകളിൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ബിഎംടിസി. നിലവിൽ 1027 ബസുകൾ ചാർജ് ചെയ്യാനുള്ള സൗകര്യം 10 ഡിപ്പോകളിലാണുള്ളത്. 14 ഡിപ്പോകളിലെ ചാർജിങ് സ്റ്റേഷന്റെ നിർമാണം അടുത്ത മാസം പൂർത്തിയാകും. പുതുതായി 100 എസി ഇലക്ട്രിക് ബസുകൾ കൂടി ജനുവരി ആദ്യത്തോടെ സർവീസിനായി എത്തും. നിലവിൽ ട്രിപ്പിനിടെ ഒരു ബസ് ചാർജ് ചെയ്യാൻ പരമാവധി 45 മിനിറ്റാണ് അനുവദിക്കുന്നത്. സർവീസ് അവസാനിച്ച ശേഷം ഫുൾ ചാർജ് ചെയ്യും. ഡീസൽ ബസുകൾക്ക് പ്രതിദിനം കിലോമീറ്ററിന് 87 രൂപ ചെലവാകുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് 54 രൂപ മാത്രമാണ് വരുന്നത്. വാടക അടിസ്ഥാനത്തിൽ ഓടിക്കുന്ന ഇലക്ട്രിക് ബസുകളുടെ ചാർജിങ് സൗകര്യം ബിഎംടിസിയാണ് ഒരുക്കുന്നത്. അറ്റകുറ്റപ്പണി ഉൾപ്പെടെ സ്വകാര്യ ഏജൻസിയുടെ ചുമതലയാണ്. 

ചാർജിങ് സ്റ്റേഷന് സ്ഥലം വേണം 
നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 2030ൽ 23 ലക്ഷം കടക്കുന്നതോടെ പൊതുഇടങ്ങളിൽ ചുരുങ്ങിയത് 36,000 ചാർജിങ് സ്റ്റേഷനുകൾ വേണ്ടിവരുമെന്ന് പഠന റിപ്പോർട്ട്. ഇതിനായി ചുരുങ്ങിയത് 141 ഏക്കർ ഭൂമി വേണ്ടിവരുമെന്ന് സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഷോപ്പിങ് മാളുകൾ, റെയിൽവേ, മെട്രോ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ടെക്പാർക്കുകൾ എന്നിവിടങ്ങളിലാണ് കൂടുതൽ ചാർജിങ് പോയിന്റുകൾ വേണ്ടിവരിക. ആവശ്യക്കാരുടെ എണ്ണം 25–50% വരെ ഉയരും. വൈദ്യുതി നിരക്ക് യൂണിറ്റിന് 15 രൂപ വരെയായി ഉയരും. ദേശീയപാതകളിലും പ്രധാന പാതകളിലും ഫുഡ് പ്ലാസകളോട് ചേർന്നാണ് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ വരിക. വാഹനം പാർക്ക് ചെയ്യുന്നതിനൊപ്പം ചാർജിങ് സൗകര്യം കൂടി ലഭിക്കുന്ന രീതിയിലായിരിക്കും ഇവയുടെ പ്രവർത്തനം.

English Summary:

To accommodate a new fleet of 1000 electric buses, BMTC is rapidly expanding its charging infrastructure. With charging stations already operational in 10 depots, an additional 14 are slated for completion next month. This initiative, coupled with the arrival of 100 new AC electric buses by January, signifies BMTC's commitment to green and efficient public transport in Bangalore.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com