നന്ദിനി ഇനി ഡൽഹിയിലും; പ്രതിവാരം 25 ടാങ്കർ ലോറികളിൽ പാൽ എത്തിക്കും
Mail This Article
ബെംഗളൂരു ∙ കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ 21 മുതൽ രാജ്യതലസ്ഥാനത്തും വിൽപനയ്ക്കെത്തും. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും. മണ്ഡ്യ ക്ഷീര സഹകരണ യൂണിയനാണ് പാലും തൈരും മറ്റ് ഉൽപന്നങ്ങളും ഡൽഹിയിലെത്തിക്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് പുറമേയാണ് ഡൽഹിയിലേക്കും നന്ദിനി വിൽപന വ്യാപിപ്പിക്കുന്നത്.
മണ്ഡ്യയിൽ നിന്ന് 2,500 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്കു പ്രതിവാരം 25 ടാങ്കർ ലോറികളിൽ പാൽ എത്തിക്കും. നിലവിൽ, പ്രതിദിനം 24 ലക്ഷം ലീറ്റർ പാലാണ് കെഎംഎഫ് കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി വിൽക്കുന്നത്. നന്ദിനിയുടെ ദോശ, ഇഡ്ഡലി റെഡി ടു കുക്ക് മാവിന്റെ വിൽപന 26ന് ബെംഗളൂരുവിൽ ആരംഭിക്കുമെന്നും കെഎംഎഫ് എംഡി എം.കെ.ജഗദീഷ് പറഞ്ഞു.