ADVERTISEMENT

ബെംഗളൂരു∙ താള ലയ മേളങ്ങൾക്കൊപ്പം അറിവും സമ്മേളിച്ച് മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം. വിമാനപുര കൈരളി നിലയം സ്കൂളിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, കൺവീനർ ടോമി ജെ.ആലുങ്കൽ, അക്കാദമിക് കോഓർഡിനേറ്റർ മീര നാരായണൻ, പരീക്ഷാ കൺട്രോളർ നൂർ മുഹമ്മദ്, ടെക്നിക്കൽ ടീം മേധാവി ജിസോ ജോസ്, കൈരളി നിലയം സെക്രട്ടറി പി.കെ.സുധീഷ്, അഡ്വ.ബുഷ്റ വളപ്പിൽ, ഫിലിപ്പ്, എൽദോ എന്നിവർ പ്രസംഗിച്ചു. 

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ 430 വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശന യോഗ്യതാ പരീക്ഷയും നടത്തി. ചാപ്റ്ററിന്റെ 12–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി. 

ഡീപോൾ സ്കൂളിൽ നടന്ന മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല പഠനോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ്
ഡീപോൾ സ്കൂളിൽ നടന്ന മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല പഠനോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ്

മൈസൂരുവിലും പഠനോത്സവം 
മൈസൂരു മേഖലയുടെ കീഴിൽ ഡി പോൾ സ്കൂളിൽ നടത്തിയ പഠനോത്സവം പ്രിൻസിപ്പൽ ഫാ.ജോമേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.നാരായണ പൊതുവാൾ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് അധ്യക്ഷ വഹിച്ചു. കോഓർഡിനേറ്റർ പ്രദീപ് കുമാർ, ദേവി പ്രദീപ്, റിജു, ജിൻസി, അനിത, സുചിത്ര, ഷൈനി, പ്രകാശൻ എന്നിവർ നേതൃത്വം നൽകി. 

ചാപ്റ്ററിന്റെ 12–ാം വാർഷികം പ്രമാണിച്ച് അടുത്ത വർഷം കേരള–കർണാടക സാംസ്കാരിക സമ്മേളനം നടത്തും. 260 പഠനകേന്ദ്രങ്ങളിലായി 6000 പഠിതാക്കളാണ് നിലവിൽ  ചാപ്റ്ററിനു കീഴിലുള്ളത്. കന്നഡ വികസന അതോറിറ്റിയുമായി സഹകരിച്ച് കന്നഡ ക്ലാസുകൾ നടത്തുന്നതിനായി 15 സെന്ററുകൾ ആരംഭിക്കും. 

English Summary:

The Malayalam Mission Karnataka Chapter hosted a successful Study Festival, inaugurated by renowned writer Sudhakaran Ramanthali at Vimanapura Kairali Nilayam School and Fr. Jomesh at D Paul School in Mysore. The festival featured an engaging keynote address by K.P. Narayanan, Public Relations Officer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com