ADVERTISEMENT

 

ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സർവീസിനുള്ള ട്രെയിൻ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) പുറത്തിറക്കി. ആദ്യ സർവീസിനു മുൻപായി മൈസൂരുവിലേക്ക് ഇന്ന് ട്രയൽ റൺ നടത്തും. ചെന്നൈ–ബെംഗളൂരു–മൈസൂരു വന്ദേഭാരത് ട്രെയിൻ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. 

രാവിലെ 5.50നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 10.25നു െബംഗളൂരുവിലും 12.30നു മൈസൂരുവിലും എത്തിച്ചേരും. മടക്ക സർവീസ് മൈസൂരുവിൽ നിന്ന് 1.05ന് പുറപ്പെടും. ബെംഗളൂരുവിൽ 2.25നും ചെന്നൈയിൽ 7.35നും എത്തിച്ചേരും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. 16 കോച്ചുകളുള്ള ട്രെയിനിൽ ഓട്ടമാറ്റിക് വാതിലുകൾ, ജിപിഎസ് അടിസ്ഥാനപ്പെടുത്തിയുള്ള വിവര സംവിധാനം, ആധുനിക സീറ്റുകൾ, ശുചിമുറികൾ തുടങ്ങി ഒട്ടേറെ നവീന സൗകര്യങ്ങൾ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com