ADVERTISEMENT

ചെന്നൈ ∙ ആവഡിക്ക് സമീപം സബേർബൻ ട്രെയിൻ പാളം തെറ്റിയതിനു കാരണം എൻജിൻ തകരാറെന്ന പ്രാഥമിക നിഗമനത്തിൽ റെയിൽവേ. സംഭവത്തിൽ അന്വേഷണം ആരംഭിച്ച അധികൃതർ കനത്ത മൂടൽമഞ്ഞ് സിഗ്നൽ മറച്ചതോ, ലോക്കോ പൈലറ്റിന്റെ അശ്രദ്ധയോ അപകട കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്. ലോക്കോ പൈലറ്റിനെ വിദഗ്ധ സംഘം ചോദ്യം ചെയ്തു. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അപകടകാരണം കണ്ടെത്താനാകുകയുള്ളൂവെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. അണ്ണന്നൂരിലെ യാഡിൽ നിന്ന് ആവഡി സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്ന ട്രെയിൻ സ്‌റ്റേഷനിൽ നിർദിഷ്ട സ്ഥാനത്ത് നിൽക്കാതെ സിഗ്നൽ മറികടന്ന് മുന്നോട്ടുപോയി പാളം തെറ്റുകയായിരുന്നു. വണ്ടിയിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല.

അപകടത്തെ തുടർന്ന് ചെന്നൈ – വന്ദേ ഭാരത് എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, കോവൈ എക്സ്പ്രസ് എന്നിവ അടക്കമുള്ള ട്രെയിനുകൾ വിവിധയിടങ്ങളിൽ പിടിച്ചിട്ടു. ചെന്നൈ സെൻട്രലിനും ആവഡിക്കും ഇടയിലുള്ള സബേർബൻ സർവീസ് പൂർണമായും നിലച്ചു. 

ഇതോടെ ഓഫിസിലും ജോലിസ്ഥലത്തും പോകാനായി പുറപ്പെട്ട ഒട്ടേറെപ്പേർ വഴിയിൽ കുടുങ്ങി. 3 മണിക്കൂറുകൾക്കു ശേഷം എക്സ്പ്രസ് ട്രെയിനുകൾക്കായുള്ള പ്രധാന പാതയിലൂടെ മാത്രം ഗതാഗതം ആരംഭിക്കുകയായിരുന്നു. ഉച്ചയോടെയാണ് സബേർബൻ സർവീസുകൾ ഭാഗികമായി ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com