ADVERTISEMENT

ചെന്നൈ ∙മഴയും വെള്ളപ്പൊക്കവും ദുരിതംവിതച്ച് 3 ആഴ്ചകൾ പിന്നിടുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ വീണ്ടും മഴ. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്കു ശക്തി കുറഞ്ഞതോടെ തെക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടുകയായിരുന്നു. 

തെക്കുകിഴക്കൻ അറബിക്കടലിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണു പരക്കെ മഴ പെയ്യാൻ കാരണമായത്.  ചക്രവാതച്ചുഴികളുടെ പ്രഭാവത്തിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.

തെക്കൻ ജില്ലകളിൽ തിങ്കളാഴ്ച വൈകിട്ടോടെ ശക്തിപ്രാപിച്ച മഴ ചൊവ്വാഴ്ച പകലും തുടരുകയായിരുന്നു. താമരഭരണി നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകിയിട്ടുണ്ട്.   കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. നാളെയും മഴ തുടരുമെങ്കിലും ശക്തി കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com