ADVERTISEMENT

ചെന്നൈ ∙ മറീന ബീച്ചിൽ ഉൾപ്പെടെ വലിയതോതിൽ വിൽക്കപ്പെടുന്ന പഞ്ഞിമിഠായിൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി. മറീന, എലിയറ്റ്സ് ബീച്ചുകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വിൽപനയ്ക്കെത്തിച്ച മിഠായി പിടിച്ചെടുത്ത ഉദ്യോഗസ്ഥർ ഇവ ഉൽപാദിപ്പിക്കുന്നയിടങ്ങളിലും പരിശോധന നടത്തും. 

അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം പഞ്ഞിമിഠായിലുണ്ടെന്ന പുതുച്ചേരി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തലിനു പിന്നാലെയാണ് നഗരത്തിലും നടപടി ആരംഭിച്ചത്. വ്യാവസായികാവശ്യങ്ങളുടെ ഭാഗമായി നിറം നൽകാൻ ഉപയോഗിക്കുന്ന ഡൈ ആണ് റോഡാമൈൻ ബി. മായം ചേർത്ത പഞ്ഞിമിഠായി മറ്റു സംസ്ഥാനങ്ങളിലും വിൽക്കുന്നുണ്ടോയെന്ന് സംശയമുള്ളതിനാൽ ഇതരസംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

പിടിച്ചെടുത്തത് ആയിരത്തിലേറെ പാക്കറ്റുകൾ
മറീന ബീച്ചിൽ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മായം ചേർത്ത ആയിരത്തിലേറെ പഞ്ഞിമിഠായി പാക്കറ്റുകളാണ് പിടിച്ചെടുത്തത്.  കുട്ടികൾ കൂടുതലായി കഴിക്കുന്ന ഇത്തരം മിഠായിൽ നിറം ചേർക്കുന്നത് വ്യാപകമാണന്ന പരാതി ലഭിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്. നിറങ്ങളിൽ ഉപയോഗിക്കുന്ന രാസപദാർഥങ്ങൾ മാരക രോഗങ്ങൾക്കു വരെ കാരണമായേക്കുമെന്ന് അധികൃതർ പറയുന്നു. പിടിച്ചെടുത്ത സാംപിളുകൾ വിശദ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു. ഇവ വിൽക്കരുതെന്ന് കച്ചവടക്കാർക്ക് അധികൃതർ നിർദേശം നൽകി. എന്നാൽ, മായം ചേർത്ത പഞ്ഞിമിഠായികൾ തയാറാക്കുന്ന കേന്ദ്രം കണ്ടെത്താനായിട്ടില്ല.

ബീച്ചിലെ ഭക്ഷണം കരുതലോടെ മതി
ബീച്ചുകളിൽ വിൽക്കുന്ന മറ്റു ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനും അധികൃതർ തീരുമാനിച്ചു.    മീൻ, മുട്ട, ചോളം എന്നിവയുടേത് അടക്കം ഒട്ടേറെ ഭക്ഷ്യവിഭവങ്ങളാണ് നഗരത്തിലെ ബീച്ചുകളിൽ തയാറാക്കി വിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com