എഗ്മൂർ– നാഗർകോവിൽ റൂട്ട്: 4 വന്ദേഭാരത് സ്പെഷലുകൾ ജൂൺ അവസാനം വരെ നീട്ടി
Mail This Article
×
ചെന്നൈ ∙ സംസ്ഥാനത്തെ 4 വന്ദേഭാരത് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ജൂൺ അവസാനം വരെ നീട്ടി. ചെന്നൈ എഗ്‌മൂറിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചും വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രതിവാര സ്പെഷൽ സർവീസുകൾ (6067, 06068) ജൂൺ 27 വരെയാണ് നീട്ടിയത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എഗ്‌മൂറിൽ നിന്ന് നാഗർകോവിലിലേക്കും തിരിച്ചു സർവീസ് നടത്തുന്ന ട്രെയിനുകൾ (06057, 06058) ജൂൺ 30 വരെയും നീട്ടിയിട്ടുണ്ട്. സമയക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.