ADVERTISEMENT

ചെന്നൈ ∙ തമിഴക മുസ്‌ലിം ജമാഅത്ത് ചെന്നൈ സെൻട്രൽ കമ്മിറ്റിയുടെ മീലാദ് ക്യാംപെയ്ൻ ഉദ്ഘാടന സംഗമത്തിൽ മർക്കസ് ത്വൈബ മസ്ജിദ് ഇമാം അബ്ദുൽ ലത്തിഫ് ഉലൂമി സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് റാഷിദ് ബുഖാരി, അബ്ദുൽ കരീം സഖാഫി എന്നിവർ മൗലീദിന് നേതൃത്വം നൽകി.   ‘തിരുനബിയുടെ ജീവിതം ദർശനം’ എന്ന വിഷയത്തിൽ ഒക്ടോബർ 6 വരെയാണ് ക്യാംപെയ്ൻ നടത്തുന്നത്.

നബിദിനമായ 17 വരെ എല്ലാ ദിവസവും പാരിസ് മർകസ് ത്വൈബ മസ്ജിദ്, തൗസൻഡ് ലൈറ്റ്സ് വാലസ് ഗാർഡൻ റോഡിലെ ഫാത്തിമാ മസ്ജിദ്, സോമംഗലം മർകസ് ത്വൈബാ ഗാർഡൻ, പുഴൽ ജാമിഅ നാസിറുസുന്ന അറബിക് കോളജ്, അമ്പത്തൂർ ബദ്‌രിയ അറബിക് കോളജ് എന്നിവിടങ്ങളിൽ മൗലീദ് പാരായണ സദസ്സുകളും സംഘടിപ്പിക്കും.   17ന് പുലർച്ചെ 4ന് പാരിസ് മർകസ് മസ്ജിദിൽ ജശ്നെ മീലാദ് നടത്തും. ഫോൺ: 8075202092.

English Summary:

Chennai will host a month-long Milad campaign celebrating the life and teachings of Prophet Muhammad. Organized by the Tamil Nadu Muslim Jamaat, the campaign features daily Mawlid recitations at various locations, culminating in a grand gathering at Paris Markaz Masjid on the Prophet's birthday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com