ADVERTISEMENT

ചെന്നൈ ∙ വനംമന്ത്രിയായിരിക്കെ, അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് ഒട്ടേറെ അന്വേഷണങ്ങൾ തനിക്കു ലഭിച്ചിരുന്നതായി മന്ത്രി എം.മതിവേന്ദൻ പറഞ്ഞു. തമിഴ്നാട് വനമേഖലയിൽ അരിക്കൊമ്പൻ ഇപ്പോൾ സുഖമായിരിക്കുന്നുണ്ടെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രസംഗിക്കവേ, കേരളവുമായുള്ള ബന്ധം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ‘പഠനകാലത്ത് ഒട്ടേറെ മലയാളി സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നു. ഫോണിലും മറ്റും സംസാരിക്കുമ്പോൾ അവർ എന്നെ ‘മത്തി’വേന്ദൻ എന്ന് വിളിക്കാറുണ്ട്. 

മത്തി കേരളത്തിന്റെ പ്രിയപ്പെട്ട മീനാണല്ലോ! കേരളം എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. മനോഹരമായ വിദേശരാജ്യങ്ങൾ സന്ദർശിക്കണമെന്നു ഭാര്യ പറയുമ്പോൾ കേരളത്തിലേക്കാണു വരാറുള്ളത്. ലോകത്തെ അതിമനോഹരമായ സ്ഥലങ്ങളിലൊന്നാണു കേരളം’– ഡോക്ടർ കൂടിയായ മന്ത്രി പറഞ്ഞു.  45 വർഷമായി മാസംതോറും ശബരിമലയിലെത്തി അയ്യപ്പനെ കാണുന്ന തനിക്ക് കേരളവുമായി വലിയ ബന്ധമാണുള്ളതെന്ന് മന്ത്രി പി.കെ.ശേഖർബാബുവും പറഞ്ഞു. ഓണത്തിനു തമിഴ്നാട്ടിലും അവധി നൽകിയത് ഡിഎംകെ മുൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കരുണാനിധിയാണെന്നും എല്ലാ വർഷവും ഓണാശംസകൾ നേരുന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഇപ്പോൾ തമിഴ്നാട് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Learn how Arikomban is adapting to its new home in Tamil Nadu and about the deep connection DMK leaders like M. Mathiventhan and P.K. Sekhar Babu share with Kerala, its people, and festivals like Onam and Sabarimala pilgrimage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com