ADVERTISEMENT

ചെന്നൈ ∙ മഴക്കെടുതിയിൽ വലയുന്ന നഗരവാസികൾക്ക് ഭക്ഷണമൊരുക്കി അമ്മ ഉണവകങ്ങൾ. ഇന്നലെ ആരംഭിച്ച സൗജന്യ ഭക്ഷണ വിതരണം ഇന്നു കൂടി തുടരും. സാധാരണക്കാർ ആശ്രയിക്കുന്ന തട്ടുകടകൾ അടക്കമുള്ളവ അടച്ചതോടെ ഭക്ഷണമില്ലാതെ പലരും വലഞ്ഞു. ഇതേത്തുടർന്നാണു സൗജന്യമായി ഭക്ഷണം നൽകാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ചൊവ്വാഴ്ച തന്നെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് ആവശ്യമായ ഭക്ഷണം അടക്കമുള്ള വസ്തുക്കൾ ചെന്നൈ കോർപറേഷനാണു നൽകുന്നത്. മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജോലിക്കു പോകാൻ സാധിക്കാത്ത അവസ്ഥ മുന്നിൽ കണ്ടാണ് ആവശ്യക്കാർക്കു ഭക്ഷണം സൗജന്യമായി നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചതെന്ന് അധികൃതർ പറഞ്ഞു. നഗരത്തിലെ എല്ലാ അമ്മ ഉണവകങ്ങളിലും ഇന്നലെ സൗജന്യ ഭക്ഷണ വിതരണം നടത്തി.


ഡ്രോണുകൾ ഉപയോഗിച്ച് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന്റെ ട്രയൽ റൺ നടത്തിയപ്പോൾ.
ഡ്രോണുകൾ ഉപയോഗിച്ച് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന്റെ ട്രയൽ റൺ നടത്തിയപ്പോൾ.

അവശ്യവസ്തുക്കൾ എത്തിക്കാൻ ഡ്രോണുകൾ
വെള്ളക്കെട്ട് സ്ഥലങ്ങളിൽ കുടുങ്ങിപ്പോയവർക്ക് ഭക്ഷണപ്പൊതികളും മരുന്നും ശുദ്ധജലവും അടക്കമുള്ള അവശ്യവസ്തുക്കൾ എത്തിക്കാൻ ഡ്രോണുകൾ സജ്ജമാക്കി ചെന്നൈ കോർപറേഷൻ. ഇതിന്റെ ട്രയൽ റണ്ണും കോർപറേഷൻ ആസ്ഥാനത്ത് നടത്തി. ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനിയായ ഗരുഡ എയ്റോസ്പേസുമായി സഹകരിച്ചാണ് പദ്ധതി. മഴക്കെടുതികളുടെ വ്യാപ്തി മനസ്സിലാക്കാനും ദുരിത മേഖലകൾ കണ്ടെത്താനും ഡ്രോണുകളുടെ സഹായം തേടുമെന്നും അധിക‍ൃതർ പറഞ്ഞു.

English Summary:

With eateries closed due to heavy rain in Chennai, many are struggling to find food. Amma Unavagam steps up to provide free meals for the community during this difficult time.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com