ADVERTISEMENT

ചെന്നൈ ∙ വീടുകളിൽ ചെടികൾ വളർത്തുന്നതുകൊണ്ട് പലതുണ്ട് ഗുണം. വീട് മനോഹരമാക്കുന്നതിന് പുറമേ ഏകാന്തത അകറ്റാനും ചെടികളുടെ പരിപാലനം സഹായിക്കുമെന്നാണു കൽപറ്റ സ്വദേശിനിയും ചെന്നൈ കോയമ്പേടിൽ താമസക്കാരിയുമായ രേഖ അനിൽകുമാറിന്റെ പക്ഷം. വീട്ടിൽ അൽപം അഭംഗിയുള്ള ഇടങ്ങളിൽ ചെടികൾ വയ്ക്കുന്നതു വീടിന്റെ മനോഹാരിത വർധിപ്പിക്കുമെന്നാണു രേഖയുടെ അനുഭവം. വീട്ടിലേക്ക് പ്രവേശിക്കുന്നയിടത്ത് ചെരിപ്പ് സ്റ്റാൻഡിനു മുകളിൽ ചെടി വച്ച് പുറം ഭാഗവും ഹരിതാഭമാക്കാൻ രേഖ ശ്രമിച്ചിട്ടുണ്ട്. ചെരിപ്പ് സ്റ്റാൻഡിനു മുകളിൽ കൃത്രിമ പുല്ല് വച്ച ശേഷം അതിനു മുകളിൽ സെറാമിക് ചട്ടികളിലാണ് ചെടികൾ നട്ടിരിക്കുന്നത്. സ്വീകരണമുറിയും അടുക്കളയുടെ ജനാലകളും ചെടികളാൽ സമൃദ്ധം.  

മിണ്ടാനും പറയാനും
കോയമ്പേട് മാർക്കറ്റിൽ ബിസിനസ് നടത്തുന്ന ഭർത്താവ് അനിൽകുമാർ ജോലിയാവശ്യത്തിനും മക്കൾ സ്കൂളിലേക്കും കോളജിലേക്കും പോയി കഴിയുമ്പോൾ തനിക്കു മിണ്ടാനും പറയാനും ഈ ചെടികളാണുള്ളതെന്ന് രേഖ പറയുന്നു. സ്നേക് പ്ലാന്റ്, മണിപ്ലാന്റ്, സ്പൈഡർ തുടങ്ങിയ, ആഴ്ചയിലൊരിക്കൽ മാത്രം നനയ്ക്കേണ്ട ഇൻഡോർ ചെടികളാണ് രേഖയുടെ ശേഖരത്തിലുള്ളത്. നാട്ടിൽ പോകുന്ന അവസരങ്ങളിലും നശിക്കാതെ നിലനിൽക്കും എന്നതാണ് പ്രത്യേകത. ചിന്മയ നഗറിലെ നഴ്സറിയിൽനിന്നു വാങ്ങിയ ചെടികളും സുഹൃത്തുക്കളുടെ വീടുകളിൽനിന്നു കൊണ്ടുവന്നവയും ശേഖരത്തിലുണ്ട്. 

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ വീടുകൾക്കുള്ളിൽ വളർത്താൻ യോജിച്ചവ കണ്ടെത്തലാണ് പ്രധാനം. ഇൻഡോർ ചെടികൾക്ക് വല്ലപ്പോഴും വെള്ളമൊഴിച്ചാൽ മതിയെന്നതും സൂര്യപ്രകാശം അധികം ആവശ്യമില്ലാത്തതും അവയെ വീടുകൾക്കുള്ളിൽ വളർത്താൻ അനുയോജ്യമാക്കുന്നു. വിവിധ രൂപത്തിലുള്ള സെറാമിക് ചട്ടികളിൽ വച്ചിരിക്കുന്നതിനാൽ മണ്ണ് പുറത്തു പരക്കുകയുമില്ല.

English Summary:

This article explores how Rekha Anilkumar uses indoor plants to bring life and beauty into her Chennai home. From combating loneliness to enhancing her home's aesthetic, Rekha shares her experience and tips on selecting and caring for indoor plants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com