ADVERTISEMENT

ചെന്നൈ ∙ മദ്രാസ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽനിന്ന് ആരംഭിച്ച പരുമല തീർഥാടന പദയാത്രയ്ക്ക് ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ പീലക്സിനോസ്, കോട്ടയം ഭദ്രാസനാധ്യക്ഷനും മദ്രാസ് ഭദ്രാസനത്തിന്റെ മുൻ അധ്യക്ഷനുമായ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ നേതൃത്വം നൽകി. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ എത്തിയ തീർഥാടകരെ പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാനും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. പദയാത്ര കൺവീനർ ഫാ. ഷിനു കെ.തോമസ്, ജോ. കൺവീനർമാരായ ഫാ. ജോൺ ജോഷ്ബി, ജോളി പീറ്റർ, ഇ.സി.മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

The annual Parumala pilgrimage, organized by the Madras Diocese, witnessed a massive turnout of devotees who embarked on a spiritual journey from Chengannur St. Ignatius Cathedral to the tomb of Saint Parumala Thirumeni. The pilgrimage was led by prominent religious leaders, including Diocesan Bishop Geevarghese Mar Philexinos and former Madras Diocesan Bishop, Dr. Yuhanon Mar Diascorus.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com