ADVERTISEMENT

ചെന്നൈ ∙ ഗണേശപുരം റെയിൽവേ അടിപ്പാതയ്ക്കു പകരം മേൽപാലം നിർമിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് നാളെ മുതൽ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.

സ്റ്റീഫൻസൺ റോഡിൽ നിന്ന് ഗണേശപുരം അടിപ്പാതയിലേക്കുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. മേൽപ്പട്ടി പൊന്നപ്പൻ സ്ട്രീറ്റിൽ നിന്ന് പുളിയന്തോപ്പിലേക്ക് സ്റ്റീഫൻസൺ റോഡ് വഴി പോകേണ്ട വാഹനങ്ങൾ സ്റ്റീഫൻസൺ ലെയ്ൻ റോഡ്, എഎ റോഡ്, പെരമ്പൂർ ഹൈറോഡ്, പെരമ്പൂർ മേൽപ്പാലം, ജമാലിയ റോഡ്, കുക്സ് റോഡ് ജംക്‌ഷൻ, സ്റ്റീഫൻസൺ റോഡ്,

ചെങ്കൈ ശിവൻ പാലം, ഡോ. അംബേദ്കർ കോളജ് റോഡ് വഴി പുളിയന്തോപ്പിലെത്തണം. വ്യാസർപാടി, കൊടുങ്ങയൂർ ഭാഗങ്ങളിലേക്ക് ഗണേശപുരം അടിപ്പാത വഴി പോകേണ്ട വാഹനങ്ങൾ പുളിയന്തോപ്പ് ഹൈറോഡ്, ഗാന്ധി റൗണ്ടാന, ബേസിൻ ബ്രിജ്, വ്യാസർപാടി പുതിയ പാലം, മാർക്കറ്റ്, മുത്തു സ്ട്രീറ്റ്, മൂർത്തിങ്കർ സ്ട്രീറ്റ്, എരുക്കഞ്ചേരി റോഡ് വഴി പോകണം.

English Summary:

To facilitate the construction of a new flyover replacing the Ganesapuram railway underpass, Chennai traffic police are implementing temporary traffic restrictions and diversions for a week. This article provides detailed alternative routes for commuters traveling to and from Ganesapuram, Pulianthoppe, Vyasarpadi and Kodungaiyur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com