ADVERTISEMENT

ഈറോഡ് ∙ 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ 4.50 ലക്ഷം രൂപയ്ക്കു വിറ്റ കേസിൽ മാതാവ് ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. നവജാത ശിശുവിനെ വാങ്ങിയ കന്യാകുമാരി തക്കലയിലെ ദമ്പതികളായ ജയചന്ദ്രൻ (46), ഭാര്യ അഖില റാണി (38), തെങ്കാശി ശങ്കരൻകോവിൽ സ്വദേശി ജയപാലൻ  (40), കുട്ടിയുടെ മാതാവ് നിത്യയ (28) എന്നിവരാണ് അറസ്റ്റിലായത്.

തഞ്ചാവൂർ സ്വദേശി നിത്യയ ഭർത്താവുമായി പിരിഞ്ഞ് ഈറോഡിലെത്തി നാമക്കൽ ജില്ലയിലെ തൃച്ചൻകോട് സ്വദേശി സന്തോഷ്കുമാറുമായി താമസിക്കുകയായിരുന്നു. ഇവർക്കു പിറന്ന പെൺകുഞ്ഞിനെയാണു കന്യാകുമാരിയിലെ ദമ്പതികൾക്കു വിറ്റത്.

പണം കൈപ്പറ്റിയതിനു ശേഷമാണു നിത്യയ സന്തോഷ്കുമാറിനെതിരെ ജില്ലാ ശിശു സംരക്ഷണ സമിതിക്കു പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു. പരാതി അന്വേഷിച്ച വീരപ്പസത്രം പൊലീസ് തിങ്കളാഴ്ച സന്തോഷ്കുമാർ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ നിത്യയയെ ചോദ്യം ചെയ്തപ്പോഴാണു തന്റെ അറിവോടെയാണു കുട്ടിയെ വിൽപന നടത്തിയതെന്നു സമ്മതിച്ചത്.

English Summary:

A total of five individuals have been arrested in Erode, Tamil Nadu, for the alleged sale of a 40-day-old baby girl. The mother, initially claiming to be a victim, confessed to her involvement in the crime. This disturbing case highlights the vulnerability of children and the urgent need for strengthened child protection measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com