മണ്ണിടിച്ചിലിനു സാധ്യത; ഊട്ടി പൈതൃക ട്രെയിൻ വ്യാഴാഴ്ച വരെ റദ്ദാക്കി
Mail This Article
×
കോയമ്പത്തൂർ ∙ ഊട്ടി - മേട്ടുപ്പാളയം പൈതൃക ട്രെയിൻ സർവീസ് വ്യാഴാഴ്ച വരെ റദ്ദാക്കിയതായി സേലം ഡിവിഷൻ അധികൃതർ അറിയിച്ചു. നിലവിൽ മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിൽ ശനിയാഴ്ച മുതൽ സർവീസ് റദ്ദാക്കിയിരുന്നു. കൂനൂരിലും മേട്ടുപ്പാളയത്തും പെയ്ത കനത്ത മഴയെ തുടർന്ന് കല്ലാർ - ഹിൽഗ്രോവിനും ഇടയിൽ ട്രാക്കിൽ പലയിടങ്ങളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
English Summary:
The iconic Ooty - Mettupalayam heritage train service has been canceled until Thursday due to heavy rains and landslides between Kallar and Hillgrove. The Mettupalayam - Coonoor section was already closed from Saturday. Repair work is ongoing, but further landslides are a possibility.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.