ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ സ്ത്രീകളെ കരുത്തരാക്കാൻ വനിതാ ജിംനേഷ്യം പദ്ധതിയുമായി കോർപറേഷൻ. സ്ത്രീകൾക്കു മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനായി അവർക്കു മാത്രമായി, നഗരത്തിലുടനീളം ‘എംപവ് ഹെർ’(Empow Her) എന്ന പേരിൽ നഗരത്തിൽ വിവിധയിടങ്ങളിൽ ജിംനേഷ്യങ്ങൾ തുറക്കും. സാധാരണ ജിമ്മുകളിലുള്ളതു പോലെ എല്ലാ സൗകര്യങ്ങളുമുണ്ടാകും. സ്ത്രീകൾക്കു പൂർണ സ്വാതന്ത്ര്യത്തോടെ വ്യായാമം ചെയ്യാം. പുരുഷന്മാരുണ്ടെന്നു കരുതി ജിമ്മിൽ പോകാതിരിക്കുന്ന വീട്ടമ്മമാരുടെ മടി മാറ്റുകയാണ് ലക്ഷ്യം. 

സ്ത്രീകൾ ഇനി ഡബിൾ സ്ട്രോങ്
മനക്കരുത്തിൽ മാത്രമല്ല, മേനിക്കരുത്തിലും നഗരത്തിലെ സ്ത്രീകൾ ശക്തമാണെന്ന് ഉറപ്പാക്കാൻ വിപുലമായ വ്യായാമ സൗകര്യങ്ങളാണു ജിമ്മുകളിൽ ഒരുക്കുക. ട്രെ‍ഡ്മിൽ, എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ, എച്ച്എംസി ഇൻഡോർ ബൈക്ക്, മൾട്ടിപർപ്പസ് ബെഞ്ച്, ഡംബൽ, വെയ്റ്റ് പ്ലേറ്റ്, ഒളിംപിക് റോഡ് (7 അടി, 6 അടി, 4 അടി), യൂട്ടിലിറ്റി ബെഞ്ച് എന്നീ സൗകര്യങ്ങൾ ഉണ്ടാകും. സ്ത്രീകൾക്കു മാത്രമായുള്ള ജിം ആയതിനാൽ പരിശീലകരായും സ്ത്രീകൾ തന്നെയാകും പ്രവർത്തിക്കുക. 6, 7, 15 സോണുകളിലായി 8 ജിമ്മുകളാണു നിർമിക്കുന്നത്. എത്രയും വേഗം നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുകയാണു കോർപറേഷന്റെ ഉദ്ദേശ്യം. മറ്റിടങ്ങളിലും പിന്നീടു ജിമ്മുകൾ ആരംഭിക്കും.

കോർപറേഷന്റെ സ്വപ്നപദ്ധതി
സ്ത്രീകൾക്കു മാത്രമായി നഗരത്തിൽ ജിം ആരംഭിക്കുമെന്ന് കഴിഞ്ഞ കോർപറേഷൻ ബജറ്റ് അവതരണത്തിൽ മേയർ ആർ.പ്രിയ ആണു പ്രഖ്യാപിച്ചത്. ഓഫിസിലെ ജോലിത്തിരക്കും വീട്ടിലെ തിരക്കും കാരണം പല സ്ത്രീകൾക്കു ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ സാധിക്കുന്നില്ലെന്നാണു കോർപറേഷൻ വിലയിരുത്തൽ. ജിമ്മിൽ തിരക്കാണെന്നു കരുതി പോകാത്തവരും ഏറെ. എന്നാൽ വനിതകൾക്കു മാത്രം ജിം യാഥാർഥ്യമാകുന്നതോടെ ഈ സാഹചര്യത്തിനു മാറ്റമുണ്ടാകുമെന്നാണു പ്രതീക്ഷ.

English Summary:

The Corporation is launching 'Empow Her', a series of women-only gyms designed to empower women and promote their health. These gyms will offer a full range of facilities in a comfortable and safe environment, encouraging women, especially housewives, to prioritize their fitness without hesitation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com