ADVERTISEMENT

ചെന്നൈ ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ അടച്ചിട്ട പാമ്പൻ ലൈറ്റ്ഹൗസ് വീണ്ടും തുറന്നു. 122 വർഷത്തോളം പഴക്കമുള്ള ഈ നാവിക വിളക്കുമാടം ബ്രിട്ടിഷുകാരാണു നിർമിച്ചത്. തുടക്കത്തിൽ, മത്സ്യ എണ്ണയും സസ്യ എണ്ണയുമായിരുന്നു വിളക്കു തെളിക്കാൻ ഉപയോഗിച്ചിരുന്നത്. 1923ൽ നവീകരിച്ചു. രാജ്യം സ്വതന്ത്രമായ ശേഷമാണ് വൈദ്യുതിവിളക്കുകൾ സ്ഥാപിച്ചത്.100 അടി ഉയരമുള്ള ലൈറ്റ് ഹൗസിന് 106 പടികളുണ്ട്. ഓരോ 9 സെക്കൻഡിലും 14 നോട്ടിക്കൽ മൈൽ അകലെ വരെ വെളിച്ചമെത്തും. 1991 വരെ ലൈറ്റ്ഹൗസ് സന്ദർശിക്കാൻ പൊതുജനങ്ങളെ അനുവദിച്ചിരുന്നു. എന്നാൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ, സുരക്ഷാ കാരണങ്ങളാൽ പ്രവേശനം നിരോധിച്ചു.

ശ്രീലങ്കയുമായി കേവലം 100 കിലോമീറ്ററിൽ താഴെ ദൂരമുള്ള ഈ മേഖലയിൽ അനിഷ്ട സംഭവങ്ങളുണ്ടാകുന്നത് ഒഴിവാക്കാനായിരുന്നു അത്.കുട്ടികൾക്കുള്ള കളിസ്ഥലം കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ ലൈറ്റ്ഹൗസ് തുറന്നത്. പാമ്പൻ റോഡ് പാലം, റെയിൽവേ പാലം, മണ്ഡപം, കിഴക്ക് രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം എന്നിവ കൂടാതെ ഏതാനും ചെറുദ്വീപുകളും ഇവിടെ നിന്നു കാണാനാകും. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ ലൈറ്റ്ഹൗസ് സന്ദർശിക്കാൻ സൗകര്യമുണ്ട്. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5 രൂപയുമാണു നിരക്ക്.

English Summary:

The historic Pampan Lighthouse in Chennai, originally built by the British and closed since the assassination of Rajiv Gandhi, has reopened. Visitors can once again marvel at this 122-year-old structure, enjoy views of Rameswaram, and partake in family-friendly activities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com