ADVERTISEMENT

ചെന്നൈ ∙ മധുര വിമാനത്താവളം വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികൾ നടത്തിയ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. റവന്യു വകുപ്പും പൊലീസുമായുള്ള ചർച്ചയെ തുടർന്ന് സ്ഥലം ഒഴിയാൻ കൂടുതൽ സമയം അനുവദിച്ചതിനാലാണു പ്രതിഷേധം നിർത്തിവച്ചത്. കെട്ടിടങ്ങൾ പൊളിക്കരുതെന്നും പ്രദേശവാസികൾക്കു ജോലിയും അധിക നഷ്ടപരിഹാരവും നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥസംഘം എത്തിയ സമയത്തായിരുന്നു വലിയതോതിൽ പ്രതിഷേധമുണ്ടായത്.  വിമാനത്താവളത്തിന്റെ വികസനത്തിനായി 633.17 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മധുരയിൽ നിന്നുള്ള മന്ത്രി പി.മൂർത്തിയുടെ സാന്നിധ്യത്തിൽ നേരത്തേ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണു പ്രതിഷേധം ശക്തമാക്കാൻ പ്രദേശവാസികൾ തീരുമാനിച്ചത്.

English Summary:

Tensions rise in Madurai as residents protest land acquisition for airport expansion, demanding better compensation and job opportunities. The protest was temporarily suspended after authorities agreed to further dialogue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com