ചുറ്റുവട്ടം അവാർഡ് ജൂറി പ്രതിനിധികൾ കണ്ണൂരിൽ; അസോസിയേഷനുകളുടെ പ്രവർത്തനം വിലയിരുത്തി
Mail This Article
കണ്ണൂർ ∙ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡ് 2023-24 ൻ്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിൽ ജൂറി പ്രതിനിധികളുടെ സന്ദർശനം തുടരുന്നു. രണ്ടാം ദിനം കണ്ണൂർ ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ ഇടച്ചേരി,ഒറ്റത്തെങ്ങ്, സ്നേഹസംഗമം റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം സംഘം നേരിട്ടു വിലയിരുത്തി.
മത്സര വിഷയങ്ങൾക്ക് പുറമേ ജൈവ കൃഷിക്ക് ജില്ലയിലെ അസോസിയേനുകൾ പ്രാധാന്യം നൽകുന്നുണ്ട്. സ്വന്തം കുടിവെള്ള പദ്ധതി, ഓപ്പൺ പബ്ലിക് ലൈബ്രററി, സ്വയം തൊഴിൽ സംരഭങ്ങൾ, വിവിധ മേഖലകളിൽ സഹജീവികൾക്കു കൈതാങ്ങ് തുടങ്ങി മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ അസോസിയേഷനുകൾ കാഴ്ചവച്ചിട്ടുണ്ട്.
കേരളത്തിലെ മികച്ച റസിഡൻ്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള ചുറ്റുവട്ടം അവാർഡിൻ്റെ ഫൈനൽ റൗണ്ടിലേക്ക് 14 ജില്ലകളിൽ നിന്നായി 38 റസിഡന്റ്സ് അസോസിയേഷനുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചുറ്റുവട്ടം അവാർഡിന് രണ്ടായിരത്തിലധികം അസോസിയേഷനുകൾ റജിസ്റ്റർ ചെയ്തിരുന്നു.