ADVERTISEMENT

ഫോർട്ട്കൊച്ചി∙ കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ കൗണ്ട് ഡൗൺ ആരംഭിച്ചു. വാസ്‌കോഡ ഗാമ സ്‌ക്വയറിൽ കെ.ജെ.മാക്‌സി എംഎൽഎ പതാക ഉയർത്തി കാർണിവൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.കാർണിവൽ കമ്മിറ്റിയിൽ അംഗങ്ങളായ 62 പ്രാദേശിക സംഘടനകളുടെ കൊടികളാണ് വാസ്‌കോഡ ഗാമ സ്‌ക്വയറിൽ ഉയർന്നിട്ടുള്ളത്.

ഡപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്ഥിരം സമിതി അധ്യക്ഷ ഷീബാലാൽ, കൗൺസിലർമാരായ കെ. പി.ആന്റണി, കെ. എം.മനാഫ്, ഷൈല തദേവൂസ്, പി.എം.ഇസ്മുദ്ദീൻ, മുൻ കൗൺസിലർ കെ.ജെ.ആന്റണി, ബോസ് കൃഷ്ണമാചാരി, മട്ടാഞ്ചേരി അസി കമ്മിഷണർ അരുൺ കെ.പവിത്രൻ, ഡപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സെക്രട്ടറി അനു രതീഷ്, കാർണിവൽ ഉപദേശക സമിതി അംഗങ്ങളായ കെ.ജെ.സോഹൻ, പി.ജെ.ജോസി, വി.ഡി.മജീന്ദ്രൻ, സ്റ്റീഫൻ റോബർട്ട്‌, ജനറൽ കൺവീനർ സേവ്യർ ബോബൻ, ജനറൽ സെക്രട്ടറി കെ.കെ.നദീർ, പി.ജെ.സോളി എന്നിവർ പ്രസംഗിച്ചു.

ആവേശമായി സൈക്കിൾ റാലി 

കാർണിവലിനോടനുബന്ധിച്ചു ലൊറേറ്റോ ഇന്റിമേറ്റ് ഫ്രണ്ട്‌സ് ടീം നടത്തിയ സൈക്കിൾ റാലി കെ.ജെ.മാക്സി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.    ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ സ്വദേശി സുദേവ് വിജയിയായി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സ്വദേശി കരോളിൻ നിഖിൽ ഒന്നാം സ്ഥാനത്തെത്തി.

അഗസ്റ്റിൻ ചെന്നാട്ട്, കെ.ജെ.ആന്റണി, പി.ജെ.ദാസൻ, പി.എക്സ്.അലക്സാണ്ടർ എന്നിവർ പുരസ്കാര വിതരണം നടത്തി. സേവ്യർ ബോബൻ, പിന്റോ ജോസഫ്, റമിങ്ടൻ അരൂജ, എ.സി.മാർഷൽ, കെ.കെ.നദീർ, ഭവൽ സിങ്, സോൾവിൻ ടോം, മുഹമ്മദ് സിറാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com